ഹിക്കേണമെന്നൊ മറ്റുള്ളവരുടെ സംഭാഷണം കേട്ടുരസിക്കേണമെന്നോ ഉള്ള ആഗ്രഹം അവക്ക് ഇല്ലേ ഇല്ല.തങ്ങൾ പറയുന്നത് സശ്രദ്ധം കേട്ടുരസിക്കുകയും തങ്ങളുടെ പടുതയെശ്ലാഘിക്കുകയും ചെയ്യുന്നവരുടെ കൂടെ എപ്പോഴും ആയിരിക്കണമെന്നെ അവർ ആഗ്രഹിക്കുന്നുള്ളു.ഇടയ്ക്കുിടെ ഇത്തരക്കാർ ചില കാപ്പിപ്പീടികകളിൽ യോഗം ചേർന്ന് പ്രവേശിച്ചു അവരുടെ ഓരൊ തരം വീര്യമഹിമാദികളെ പ്രശംസിക്കുന്നതിനു പ്രയോഗിച്ചുവിടുന്ന പ്രഗത്ഭവാഗ്ദ്ധാടിയെ ഒന്നു കാണേണ്ടതുതന്നെയാണ്. 'കളിയാക്കുന്നത്' അല്ലെങ്കിൽ, 'തമാശായാക്കുന്നത്' സംഭാഷണത്തിന്റെ ഒരു പ്രാധാനഭാഗമായി വിചാരിക്കാം .എന്നാൽ ഈ ഭാരം ശരിയായി നിർവഹിക്കാൻ വളരേ ചുരുക്കംപേക്കു മാത്രമെസാധിക്കയുള്ളു.കളിയാക്കുകമാത്രമേ ചെയ്യുന്നുള്ളു.എന്നുള്ള നാട്യത്തോടും ചെയ്യുന്നുള്ളു.എന്നുള്ള നാട്യത്തോടും,വിചാരത്തോടും പലരും സംസാരിക്കുന്നുണ്ട്.എന്നാൽ അവർ പറയുന്ന വാക്കുകൾ മറ്റുള്ളവർക്ക് പ്രയേണ മനോവേദനക്കു കാരണമായിത്തീരുന്നതേ ഉള്ളു,എന്നു അവർ മനസ്സിലാക്കുന്നില്ല.സംഭാഷണത്തിനിടയിൽ ഒരുവന്റെ മുഖത്തുനോക്കി അവന്റെ അംഗവൈകല്യത്തെപ്പറ്റിയും ഗ്രഹണശക്തിക്കൂള്ള ന്യൂനതയെക്കുറിച്ചും മറ്റും പ്രലപിക്കുന്നതു ഒട്ടുംതന്നെ ഉചിതമായിട്ടുള്ളതല്ല.ഈ വക അവസരങ്ങളിൽ അവനു കോപിപ്പാനും നിവൃത്തിയില്ല.അങ്ങിലനെ ചെയ്യുന്നപക്ഷം അവനു ഒരു നേരംപോക്കു മനസ്സിലാക്കാൻ സാധിക്കയില്ലെന്നും,തന്നിമിത്തം അവൻ
താൾ:Gadyalathika part-1.djvu/45
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല