ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42

ചെന്നുചാടുകയില്ല. കാരണം ഒരു യോഗത്തിൽ വച്ച് ഒരാൾ സംസാരിക്കുന്നത് മറ്റുള്ളവക്ക് വേണ്ടിയാണെന്നും തനിക്കു കേൾപ്പാൻവേണ്ടിയല്ലെന്നും നമുക്കൂഹിക്കാം. കേൾക്കാൻ മനസില്ലാത്തവരെ നിർബന്ധിച്ചിട്ടുയാതൊരു പ്രയോജനവും ഇല്ല. ഒരാൾ സംസാരിക്കുന്ന സംഗതി കേൾക്കേണമെന്നു ചിലർ വിചാരിക്കേ, അത് നിത്തൽ ചെയ്യുന്നത് ഒട്ടും തന്നെ ഭംഗിയായിട്ടുള്ളതല്ല. "അന്യൻനിന്നോടിരിക്കേണ്ടതിന്നവ്വണ്ണമതെന്നുനീ ഊന്നിപ്പോണമവൻനേരെ നിന്നായ് നിത്യമിരിക്കെടോ' എന്ന പ്രമാണരത്നം ഈഘട്ടത്തിൽ സ്മരണീയമാണ്.

    ചിലർ അവരുടെ സൽസ്വഭാവം നിമിത്തം, സംസാരിക്കുന്നതിനിടയിൽ മറ്റുള്ളവരേ തടയുകയില്ല; എങ്കിലും തങ്ങളുടെ മനസിൽ പെട്ടെന്നു ചിലതു ഉദിച്ചിട്ടുള്ളതിനെ പറവാൻ താമസിക്കേണ്ടി വരുന്നതുകൊണ്ട്, അസ്വസ്ഥഹൃദയന്മാരായിരിക്കുന്നു. തന്നിമിത്തം അവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണത്തിൽ അവർ തീരെ ശ്രദ്ധിക്കുന്നില്ല. അവർ പറയണമെന്നമെന്നുദ്ദേശിച്ച സംഗതി മറന്നുപോകാതിരിപ്പാൻ വേണ്ടി, അതിനെപ്പറ്റിത്തന്നേ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നത്, സന്ദഭോചിതമായചില സംഗതികൾ തോന്നാതിരിപ്പാൻ കാരണമായിത്തീരുന്നു.
    ചിലക്കു, സംഭാഷണത്തിനിടയിൽ നേരമ്പോക്കുള്ള ചില കഥകൾ പറവാൻ പ്രത്യേകം സാമത്ഥ്യമുണ്ട്.എവിടേവച്ചാലും വേണ്ടീല, അവക്കു ആ വക കഥകൾ പറവാൻ വല്ല വിധത്തിലും സന്ദഭമുണ്ടായിത്തീരും.  ര
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/47&oldid=180261" എന്ന താളിൽനിന്ന് ശേഖരിച്ചത്