43. ണ്ടുമണിക്കൂർ സമയം സംസാരിക്കുന്നപക്ഷം,അങ്ങിനെയുള്ള ചില കഥകൾ എങ്ങിനെയെങ്കിലും പുറത്തുവരാതിരിക്കയില്ല.ഇങ്ങിനെ ചില കഥകൾ സന്ദഭോചിതമാക്കിതീക്കാൻ സാധിക്കുന്നതു നിഷ്പ്രയാസമായ ഒരു കാര്യമല്ല. എങ്കിലും ഇതിനു രണ്ടു അനിവാര്യമായ ന്യൂനതകൾ ഉണ്ട്. ഒന്നു കൂടെക്കൂടെയുള്ള ആവത്തനവും,രണ്ടു അവ ക്ഷണത്തിൽ തീന്നു പോകുന്നതും ആകുന്നു. രസകരമായ കഥകളെക്കൊണ്ടു വിനോദിപ്പിക്കേണമെന്നാഗ്രഹിക്കുന്നവക്കു നല്ല ധാരണാശക്തി ആവശ്യമാണ്.അവരുടെ കഥകളുടെ സംഖ്യ വദ്ധിപ്പിച്ചു കൊണ്ടിരിക്കയും വേണം. തങ്ങളുടെ കഥകൾ പരിമിതങ്ങളാണെന്നു മറ്റുള്ളവർ അറിയാതെ കഴിച്ചുകൂട്ടേണമെങ്കിൽ നല്ല സാമത്ഥ്യം വേണം. വളരെ അധികം പ്രാവശ്യം കേട്ടു പഴകിയിട്ടുള്ള കഥകൾ കൂടി, ചില ‘പൊടിപ്പും' തൊങ്ങലും ചേർത്ത് പ്ര ത്യേകം ചമല്കാരത്തോടുകൂടി പറവാൻ ദുർല്ലഭം ചിലക്കു ഒരു വാസനയുണ്ടു്. സംഭാഷണത്തിൽ സാധാരണമായി കണ്ടുവരുന്ന മിക്ക ന്യൂനതകളും മേലേ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു. സംഭ്യേതരമായി സംസാരിക്കുന്നതിനെപ്പററിയൊന്നും പ്രസ്താവിച്ചിട്ടില്ല.; അതിനേപ്പറ്റി എടുത്തു പറ യാത്തതാണ് ഭേദം. സംഭാഷണത്തെപ്പററിയല്ലാതെ സംഭാ ഷണവിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കാൻ സാധിക്കുന്നതുമല്ലല്ലോ. മനുഷ്യരെ മൃഗങ്ങളിൽ നിന്നു വ്യത്യാസപ്പെടുത്തുന്നതു അവക്കുള്ള വിശേഷബുദ്ധിയാണ്. ഈ വിശേഷബുദ്ധിയേ മലിനമാക്കിത്തീക്കുന്ന മനുഷ്യർ മൃഗപ്രായന്മാരായി ത്തീരുന്നു എന്നുമാത്രമേ പറയേണ്ടതായിട്ടുള്ളൂ.
താൾ:Gadyalathika part-1.djvu/48
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല