44 8. സസേമിരാ. ഒരിക്കൽ, ഭോജരാജാവു്, തന്റെ പ്രാണപ്രിയയും പട്ടമഹിഷിയും ആയ ഭാനുമതീദേവിയുടെ ഛായാപടം എഴുതുവാനായി ഒരു ചിത്രമെഴുത്തുകാരനെ നിയോഗിച്ചു. ചിത്രകാരൻ സ്വകലാകൗശലം മുഴുവനും പ്ര.യോഗിച്ചു, രാജ്ഞിയുടെ പ്രതിമ ഒട്ടുമുക്കാലും എഴുതിതീത്തു. എങ്കിലും തന്റെ ദുഷ്കാലവൈഭവം കൊണ്ടെന്നപോലെ, തുടയ്ക്കു സമീപം അല്പം മഷി പതിഞ്ഞുപോയി. ആയാൾ ഈ ദുരവസ്ഥയെപ്പറ്റി പര്യാലോചിച്ച് പരവശചിത്തനായിരിക്കുമ്പോൾ, കവിസാവ്വഭൌമനായ കാളിദാസൻ അവിടെ എത്തി. സങ്കടസംഗതി അറിഞ്ഞാറേ, "താൻ ഒട്ടും തന്നെ പരിഭ്രമിക്കേണ്ട; രാജ്ഞിക്കു് അവിടെ ഒരു വാഞ്ഛനം ഉണ്ടു്; അതുകൊണ്ട് ആ മഷിത്തുള്ളി അവിടെ അത്യാവശ്യകമാണ; രാജാവു് ഇതിനേപ്പറ്റി ആക്ഷേപിക്കുന്നപക്ഷം, എന്റെ കല്പനപ്രകാരം, അങ്ങിനെ പ്രവത്തിച്ചതാണെന്നു പറഞ്ഞുകൊള്ളുക" എന്നിങ്ങനെ അയാളെ സമാധാനപ്പെടുത്തി. ആകപ്പാടേ അതിമനോഹരമായ ഛായാപടത്തെ, ആ മഷി കുറെ അധികം കളങ്കപ്പെടുത്തുന്നുണ്ടെന്നു രാജാവു അഭിപ്രായം പുറപ്പെടുവിച്ചപ്പോൾ ചിത്രകാരൻ യഥാത്ഥസംഭവത്തെ രാജാവിനെ ബോധിപ്പിച്ചു. രാജാവു ഇതുകേട്ടു അത്യന്തം കോപാന്ധനായി; ചിരപരചിതനാ
താൾ:Gadyalathika part-1.djvu/49
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല