ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46 രടി അനുവദിക്കുകയും, അവൻ അപ്രകാരം പ്രവത്തിക്കുകയും ചെയ്തു. രാജകുമാരൻ ഗാഢനിദ്രിതനായെന്നു കണ്ടാറേ "അവനെ ഇങ്ങട്ടു തള്ളിവിടുന്നപക്ഷം, നിണക്ക് നിന്റെ ജീവനേയുംകൊണ്ടു സ്വൈര്യമായിപ്പോവാൻ ഞാൻ സമ്മതം തരാം" എന്നു സിംഹം കരടിയോടു പറഞ്ഞു. ഈ വിധം ജുഗുപ്സാവഹമായ വഞ്ചന ചെയ്യുന്നതല്ലെന്നുള്ള കരടിയുടെ സമാധാനം കേട്ട് സിംഹം വിഷണ്ഡനായി. രാജകുമാരൻ ഉണന്നശേഷം, കരടിയും അതേ വിധത്തിൽ ഉറങ്ങി. സിംഹം തന്റെ നയത്തെ രാജകുമാരനോടു പ്രയോഗിക്കുകയും, അത് ഫലിക്കുകയും ചെയ്തു. ഭാഗ്യവശാൽ, കരടി ഒരു തരുശാഖ പിടിച്ചുകയറി, ജീവനെ രക്ഷിച്ചു. "മനുഷ്യകുലത്തിൽ, വിശിഷ്യ ഒരു ഉത്തമരാജവംശത്തിൽ ജനിച്ച നീ ഇത്ര നീചബുദ്ധിയായതു അത്ഭുതം ! നിന്റെ ഈ കൃതഘ്നതയ്ക്ക് ഉചിതമായ ശിക്ഷ, നിന്നെ കൊന്നു ഭക്ഷിക്കുകയാണ്. എങ്കിലും ഞാൻ ഇപ്പോൾ അതിന്നു ഒരുങ്ങുന്നില്ല" എന്നു പറഞ്ഞുംകൊണ്ടു കരടി രാജാവിനോടു നാവു നീട്ടുവാൻ കല്പിച്ചു. അവന്റെ ജിഹ്വാമദ്ധ്യത്തിൽ ഈ ഉപന്യാസത്തിന്റെ തലക്കെട്ടായ അക്ഷരചതുഷ്ടയം എഴുതുകയും, തനിക്കു സ്വബുദ്ധിത്വം കാളിദാസമുഖേന ലഭിക്കുമാറാകുമെന്നു പറയുകയുംചെയ്തു. തന്റെ ഇച്ഛ ദുസ്സാധമെണെന്നു കണ്ടപ്പോൾ, സിംഹം അവിടെനിന്നു പോയി. തദനന്തരം സിംഹഭീരുക്കളും ഓരോ മാർഗ്ഗമായി പിരിഞ്ഞു. രാജകുമാരന്റെ പ്രത്യാഗമനത്തെ പ്രതീക്ഷിച്ചുംകൊണ്ടിരുന്ന രാജോവു ഭഗ്നാശനായി സൈന്യത്തെ കാട്ടിലേക്കു

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/51&oldid=180618" എന്ന താളിൽനിന്ന് ശേഖരിച്ചത്