51 ൎന്നിട്ടുണ്ടോ? ഉണ്ടെന്നു പറവാൻ കുറെ പ്രയാസംതന്നെയാണ്. എന്നാൽ ഒരേ വിഷയത്തെത്തന്നെ പഠിക്കാൻ ബദ്ധശ്രദ്ധരായിക്കുന്ന ഇപ്പോഴത്തെ വിദ്യാൎത്ഥികളുടെ ജീവനും ഒാജസ്സും പരീക്ഷാവിജയികളാകുമ്പോളഴേയ്ക്കു് ഒട്ടേറെ ക്ഷയിച്ചുപോയതായി കാണുന്നുണ്ടു്. ഈ പരിണാമത്തിനു പല സംഗതികളും ഉണ്ടായേയ്ക്ക്ം. എങ്കിലും ഇങ്ങിനെ ഒരു ഫലം കാണ്മാനുണ്ടു്. പിന്നെ കേവലം ലൗകികമായ, മതസംബന്ധമില്ലാത്ത ധർമ്മശാസ്ത്രം പ്രത്യേകം അടക്കം ചെയ്തിട്ടില്ലാത്ത വിദ്യാഭ്യാസം, ശരിയായ വിദ്യാഭ്യാസമാണെന്നു പറഞ്ഞുകൂട. ആത്മബോധത്തെ, ആത്മതേജസ്സിനെ, പ്രകാശിപ്പിക്കുവാൻ ആധുനിക വിദ്യാഭ്യാസം പര്യാപ്തമാവുന്നുണ്ടോ എന്നു സംശയഗ്രസ്തമാണ്. ഈ വക സംഗതികളെ ശ്രദ്ധയോടും ക്ഷമയോടും കൂടി ആലോചിച്ചു നോക്കുന്നതയാൽ, വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തേണ്ടുന്ന കാലം വളരേ അതിക്രമിച്ചുപോയിരിക്കുന്നു എന്നു സമ്മതിച്ചേ കഴിയും. ഈ ന്യൂനതകൾക്കുള്ള പരിഹാരം എന്താണ് ? സദാ ചാരവർദ്ധനവിനും മതപരിജ്ഞാനത്തിനും ഉതകുന്ന തരത്തിലുള്ള ദേശീയ വിദ്ദ്യാഭ്യാസത്തിനു മാത്രമേ ഈ വക ദോഷങ്ങളെ ഉന്മൂലനം ചെയ്യുവാൻ സാധിക്കയുള്ളു. പൗരാണിക കാലങ്ങളിൽ 'ധൎമ്മം', 'മതം', എന്നിവയ്ക്കുണ്ടായിരുന്ന സ്ഥാനം വീണ്ടും നൽകേണ്ടിയിരിക്കുന്നു. ഇവയുടെ പ്രഭ ഓരോ ഭവനങ്ങളിലും തിളങ്ങിക്കൊണ്ടിരിക്കണം. നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും നല്ല പൗരരാ
താൾ:Gadyalathika part-1.djvu/56
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല