54 മനോവികാസത്തിനും പരിപൂണ്ണതയ്ക്കും, സാഹിത്യത്തിലുള്ളത്ര സൗകര്യം മറ്റൊരു വിഷയത്തിലും ഉണ്ടെന്നു തോന്നുന്നില്ല. സാഹിത്യം മനുഷ്യരുടെ ജ്ഞാനദൃഷ്ടിയെ തുറപ്പിക്കുന്നു. അതു മനുഷ്യരുടെ നാനാത്വത്തിൽ അന്തഭവിച്ചു കിടക്കുന്ന ഐക്യത്തെ നമുക്ക് മനസ്സിലാക്കിത്തരുന്നു. മാനുഷത്വമാണ് എല്ലാ രാജ്യക്കാരുടേയും അന്തർല്ലീനമായ അവസ്ഥാവിശേഷം എന്ന് അതു നമ്മ പഠിപ്പിക്കുന്നു. പനിനീർപ്പുഷ്പത്തിന്റെ ഇതളുകൾ വിടന്നുവരു മ്പോൾ അതിനു പ്രത്യേകമായ ഒരു ശോഭയുണ്ടായിത്തീരുന്നതുപോലെ. മാനുഷത്വമാകുന്ന പനിനീർപുഷ്പം, ഓരോ നാട്ടുകാരുടെയും രാജ്യക്കാരുടേയും പ്രത്യേകാവസ്ഥകൾ വളന്നുവന്ന്, ഒരേ മുരടോടുതന്നെ സ്നേഹബന്ധത്താൽ ചേന്നുനിന്നുംകൊണ്ടു, പരിപൂത്തി പ്രാപിക്കുമ്പോൾ അദ്വി തീയമായ പ്രഭയോടുകൂടി പരമോൽകൃഷ്ടതയെ പ്രാപിക്കുന്നു എന്നു സാഹിത്യം നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തെ വിശാലമായ പരിവീക്ഷണത്തോടുകൂടി സ്വീകരിക്കേണ്ടതാണെന്നുള്ള അഭിപ്രായത്തെ സാഹിത്യം നമ്മിൽ അങ്കുരിപ്പിക്കുന്നു. സാഹിത്യജീവിതമുള്ളവന്റെ മനസ്സിനു ഒരു വിശാലതയുണ്ടായിരിക്കും. സാഹിത്യവിദ്യാത്ഥിയുടെ പ്രമാണരത്നം, ഗൗരവമില്ലാത്ത വിഷയങ്ങളിൽ സ്വാതന്ത്ര്യം, പ്രധാനകായ്യങ്ങളിൽ ഐക്യം, എല്ലാ കായങ്ങളിലും അനുകമ്പ, എന്നാകുന്നു. സാഹിത്യം ഓരോ വിഷയത്തിലും നല്ല ഒരു രാസിക്യം ഉണ്ടാക്കിത്തീർക്കുന്നു എന്നു ചുരുക്കിപ്പറയാം.
താൾ:Gadyalathika part-1.djvu/59
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല