ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

56 തന്നെ ഒരു പരമഹാസനായിരുന്ന പാവാരിബാബയുടെ ചരിത്രം ചുരുക്കത്തിൽ ചേൎത്തിട്ടുണ്ടു്. ആ ഭാഗം സംഗ്രഹിച്ചു ചുവടെ കൊടുക്കുന്നതു മലയാളികൾക്കു രസകരമായിരിക്കുമല്ലൊ. പാവാരിബാബായെററി നമുക്ക് അധികമൊന്നും അറിഞ്ഞുകൂട. അദ്ദേഹത്തിൻറ ചരമഗതി ഇന്തയിലെങ്ങും ഒരു മഹാസങ്കടം ഉണ്ടാക്കിത്തീത്തിൎന്നു. ഇദ്ദേഹം ഗേസിപുരത്തിൽ (Ghazipur , മുപ്പതു സംവത്സരത്തോളം താമസിക്കുകയും, ആ നാട്ടുകാർ മുഴുവനും ഇദ്ദേഹത്ത ഒരു വിശിഷ്ടസന്യാസിയേപ്പോലെ ആദരിച്ചുവരികയും ചെയ്തു. ജീവദശയുടെ ഒടുവിലത്തെ ഒമ്പതു കൊല്ലങ്ങളിൽ ആ വിശിഷ്ടൻ ലൗകികബന്ധം കേവലം വെടിഞ്ഞു, അത്യുന്നതമായ മതിലുകളാൽ ആവൃതമായ ഒരു സ്ഥലത്തു താമസിച്ചുവന്നു. ഇതിനുള്ളിൽ, മനോഹരമായ ഒരു തോട്ടം, ഒരു കിണർ, ഒരു ചെറിയ അമ്പലം, തനിക്കു താമസിപ്പാനുള്ള ഒരൊററ മുറി എന്നിവ മാത്രമേ ഉണ്ടായിരു ന്നുള്ളു. തന്റെ വാസസ്ഥലത്തേയ്ക്കുള്ള പ്രവേശനമാഗ്ഗം ഒരിക്കലും തുറക്കുവാൻ അനുവദിച്ചിരുന്നില്ല; തൻെറ കനിഷ്ഠസഹോദരനല്ലാതെ മററാൎക്കും ഇദ്ദേഹത്തെ ഇഷ്ടം പോലെ കാണാൻ സാധിച്ചിരുന്നതുമില്ല. എന്നാൽ ഒരാഴ്ചയോ പത്തു ദിവസമോ ആകുമ്പോൾ, ഒരു പ്രാവശ്യം പ്രവേശനദ്വാരത്തിൻറെ അടുത്തു വന്നു, പുറമെ വല്ലവരും നല്ക്കന്നുണ്ടെങ്കിൽ അവരോടു സ്വല്പസമയം സംസാരിക്കുന്നതു ഇദ്ദേഹ ത്തിൻെറ പതിവായിരുന്നു. വേണ്ടുന്ന സം

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/61&oldid=180775" എന്ന താളിൽനിന്ന് ശേഖരിച്ചത്