ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
59
തങ്ങളുടെ നിഷ്കളങ്കമായ ജീവിതക്രമം കൊണ്ട, മുൻകാലങ്ങളിലുണ്ടായിരുന്ന പരമഹംസന്മാരോടു തുല്യന്മാരായ ചില യോഗീശ്വരന്മാരെ ഇന്ത്യയിൽ ഇപ്പോഴും കാണാം. ഭവനഗിരിയിലെ (Bhavananagar) പ്രധാനമന്ത്രിയായിരുന്ന ഉദയശങ്കരൻ(Udaya Sankar) പുരാതനകാലങ്ങളിലുണ്ടായിരുന്ന സന്ന്യാസിമാരുടെ കഠിനവിധികളെ അനുഷ്ഠിപ്പാൻ എത്രത്തോളം പ്രയത്നിച്ചു എന്ന് സുപ്രസിദ്ധമാണ്. കേശവചന്ദ്രസേനൻ, വിവാഹം കഴിക്കുകയും ധാരാളം ദേശാടനം ചെയ്തു ബഹുജനങ്ങളുമായി സഹവസിക്കുകയും ചെയ്തിരുന്നുവെങ്കിലും, സ്വാത്ഥപരിത്യാഗം മതലായ സദ്ഗുണങ്ങളെ സംബന്ധിച്ചിടത്തോളം, ഏതൊരു പരമഹംസനോടും തുല്യനായിരുന്നുവെന്ന് നിശ്ശംസയം പറയാം.
========================== II പതിനാലാം നൂറ്റാണ്ടിൽ ദക്ഷിണഭാരതത്തിന്റെ ധനസ്ഥിതി. _____________ 1206-ാമാണ്ടിനു ശേഷം, അടി്മരാജവംശം, കിൽജി വംസം, തുഗ്ലക് വംശം, എന്നിങ്ങനെയുള്ള ഓരോ മുഹമ്മദീയ രാജവംശങ്ങളായിരുന്നുവല്ലോ, ഉത്തരഭാരത്തെ ചില നൂറ്റാണ്ടുകളോളം ഭരിച്ചുവന്നത്. മുഹമ്മദീയരാജാക്കന്മാരുടെ കാലത്തും, അവക്കു മുമ്പും, ആയി, ദക്ഷിണഭാരതത്തിലെ ശൂരന്മാരായപല രാജാക്കന്മാരും പലപ്പോഴും ആക്രമിക്കു