ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60 കയും കൊള്ള യിടുകയും ചെയ്തിട്ടുണ്ട്. ദക്ഷിണഭാരതത്തിെെൻെറ 14-ാം നൂററാണ്ടിലെ ധനസ്ഥിതി അറിയേണമെങ്കിൽ അപ്പോഴത്തെ ഒരു മുഹമ്മദീയാക്രമണത്തിൻെറ ചരി ത്രം പരിശോധിച്ചാൽ മതി. കിൽജിരാജവംശക്കാരിൽ പ്രധാനിയും പ്രമാണിയും 'അലാവുഡിൻ' (Alaud Din) എന്ന രാജാവായിരുന്നു. അദ്ദേഹം വടക്കേ ഇന്ത്യ യിലുണ്ടായിരുന്ന ചില ശത്രരാജാക്കന്മാരെ കീഴടക്കുവാൻ വേണ്ടി സന്നാഹത്തോടുകൂടി പുറപ്പെട്ടു. അദ്ദേഹം, തൻറെ വിശ്വസ്ത മിത്രവും ഒരു പ്രധാനമന്ത്രിയും ആയിരുന്ന മേലിക്ക് കാഫർ' (Malik Kafur ! എന്ന ആളെ, വേണ്ടുന്ന സെെന്യങ്ങളോടുകൂടി തെക്കേ ഇന്ത്യയിലേയ്ക്കും 1310-ൽ പറഞ്ഞയക്കുകയും ചെയ്തു. ഈ രണവീരൻ, മൈസൂരിലേയും മല ബാറിലേയും, എന്നുവേണ്ട, ധനപുഷ്ടിയുണ്ടായിരുന്ന മററു സകല രാജ്യങ്ങളിലേയും , ഹിന്തുക്ഷേത്രങ്ങളെ കൊള്ളയിട്ടു സീമയില്ലാത്ത ധനം ഡില്ലിയിലേക്കും കൊണ്ടുപോയി തൻെറ യജമാനന്നു കാഴ്ചവെച്ചിട്ടുള്ളതായി, പലരും എഴുതീട്ടുള്ള ചരിത്രങ്ങളിൽ കാണാം. മുഹമ്മദീയ ചരിത്രത്തിൻെറ പ്രസിദ്ധകത്താവായ "ഫിറിഷ്ടാ' (Firishtah) എന്ന ആൾ ഇപ്രകാരം പറയുന്നു:- “അവർ അമ്പലങ്ങളിൽ ഹിന്തുക്കളുടെ ആരാധനപ്രകാരം നേച്ചയൊപ്പിച്ചിട്ടുള്ള പല സാധനങ്ങളും, വിലയേറിയരത്നങ്ങൾ പതിച്ചിട്ടുള്ള സ്വണ്ണ ബിംബങ്ങളും കവച്ചചെയ്യുവാൻ കണ്ടു...... മാലിക്കു് രാജാവിനു 312 ആനകളേയും, 2,7000 കുതിരകളേയും, 96,000 മന്നു സ്വണ്ണവും, രത്നഖചിതങ്ങളായ അനവധി പെട്ടികളും, കാഴ്ച വെച്ചു.........

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/65&oldid=180848" എന്ന താളിൽനിന്ന് ശേഖരിച്ചത്