62 നാം ഈ വക കണക്കുകളെ സ്വീകരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ദക്ഷിണഭാരതത്തിലെ ക്ഷേത്രങ്ങളു ടെ അപ്പോഴത്തെ ധനപുഷ്ടിയെപ്പററി സംശയിച്ചു കൂടാത്തതാണ്. അതിനുള്ള കാരണം കണ്ടുപിടിക്കാൻ വളരെ പ്രയാസപ്പെടുകയും വേണ്ട. രാജ്യങ്ങൾ എല്ലായ്പോഴും ഹിന്തു രാജാക്കന്മാരുടെ കൈവശത്തിലായിരുന്നതിനാൽ സ്വത്തു കൊല്ലന്തോറും കൂടുതലായിക്കൊണ്ടുതന്നെഇരുന്നു. ബ്രാഹ്മണർ തരമുള്ളപ്പോഴൊക്കയും ജനങ്ങളിൽ നിന്നു പലവിധത്തിലുള്ള ദാനവും പറ്റിക്കൊണ്ടിരുന്നു. രാജാക്കന്മാരും, പ്രഭുക്കന്മാരും, കച്ചവടക്കാരും, ജന്മിമാരും അവരവരുടെ ആരാധനസ്ഥലങ്ങളിൽ വിലപിടിച്ച നേൎച്ചകൾ കൊടുക്കുന്ന കാര്യത്തിൽ കലശലായി മത്സരിച്ചു. ഈ സമ്പ്രദായം പണ്ടെയ്ക്കു പണ്ടേ ഉള്ള ഒന്നായിരുന്നു എന്നു ഓൎത്തുനോക്കിയാൽ ഒന്നാമതു് കവൎച്ചചെയ്യുന്നവൻ, വിശ്വാസയോഗ്യമല്ലാത്തത്ര ധനത്തോടുകൂടി തിരിച്ചുപോയി എന്നു കേൾക്കുമ്പോൾ അധികമൊന്നും ആശ്ചര്യത്തിന്നു വകയില്ല. ഫിറിഷ്ടാ എഴുതിയ ചരിത്രത്തിന്റെ, കേണൽ ഡൗ (Colonel Dow) എന്ന ആളുടെ തർജ്ജിമയിൽ, മാലിക്ക് കാഫർ കൊണ്ടുപോയ ധനത്തിന്റെ തുക ഇപ്പോഴത്തെ ആയിരം ലക്ഷം പവനോളം ഉണ്ടായിരിക്കുമെന്നു കണക്കുകൂട്ടി പ്രസ്താവിച്ചു കാണുന്നുണ്ട്. ഇതിൽനിന്ന് ദക്ഷിണഭാരതത്തിന്റെ അപ്പോഴത്തെ ധനസ്ഥിതി എളുപ്പത്തിൽ ഊഹിക്കാവുന്നതാണല്ലോ.
താൾ:Gadyalathika part-1.djvu/67
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല