ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

69 ന്നും, ചില അവസരങ്ങൾ ഒന്നിനെ, മറ്റേതിൽനിന്നും വേർതിരിച്ചറിവാൻകൂടി പ്രായസമായിരിക്കുന്നു. ഒരു ചെറിയ ഉദാഹരണംകോണ്ട്, ഇവയുടെ വ്യത്യാസത്തെ വിശദമാക്കാം; വക്കാൻവേണ്ടി(ചൂണ്ടലിട്ടു മത്സ്യം പിടിക്കാൻ) പുഴക്കരയിൽ നില്കുന്ന ഒരുവൻ മത്സ്യ‍‍‍‍‍‍ങ്ങൾളുടെ സ്വഭാവത്തിൽ പെട്ടെന്ന് ഒരു മാറ്റം കാണുന്നു. ചൂണ്ടൽ കണ്ട ഉടനെ ഭയപ്പെട്ട്, വെളളത്തിന്റെ അടിയിൽപോയി കിടന്ന മത്സ്യങ്ങൾ, ചൂണ്ടലിട്ടു കൊണ്ടിരുന്നിട്ടുകൂടി, അതിനെ അല്പംപേലും ഗൗനിക്കാതേ, കുറച്ചുസമയം കഴിഞ്ഞപ്പോൾ പൊന്തി വന്നു കോണ്ടിരിക്കുന്നു. നിശ്ചയമായും ഇതിനെ തക്കതായ വല്ല സംഗതിയും ഉണ്ടായിരിക്കണം വെളളത്തിൽനിന്നു തല പൊക്കി, മേല്പോട്ടു നോക്കിയപ്പോൾ, തെക്കുപടിഞ്ഞാറൻ കാററ് അതിരൂക്ഷതയോടുകൂടി കാർമേഘങ്ങളെ അടിച്ചുകൊണ്ടുവരുന്നുണ്ടെന്നും, ഉടനേതന്നെ താൻ മഴയിൽ കുടുങ്ങുമെന്നും അവനു മനസ്സിലാകുന്നു. ആലോചനാശക്തിയുടെ ഫലമായിട്ടാണത്രേ അവൻ ഈ കാര്യം ഗ്രഹിക്കുന്നതു.'എന്നാൽ കാറ്റിന്റെ ഗതിയെപ്പറ്റിയോ യാതൊന്നും നിശ്ചയമില്ലാതെ വെളളത്തിന്റെ അന്തൎഭാഗത്തു കിടക്കുന്ന മത്സ്യങ്ങും , വൎഷാഗമനവിവരം നല്ലപോലേ അറിയുന്നു; പക്ഷേ അതു സഹജബുദ്ധിയുടേ വൈഭവം കൊണ്ടു മാത്രമാണു; ആലോചനാശക്തിയുടെ പ്രയോഗം കൊണ്ടല്ല.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/74&oldid=199962" എന്ന താളിൽനിന്ന് ശേഖരിച്ചത്