ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

71 തിര്യക്കുകളുടെ ബുദ്ധിശക്തിയെ പ്രത്യക്ഷപ്പെടുത്തുന്ന കഥകൾ ധാരാളമുണ്ട്. കഴുകൻ പൊത്തിലിരിക്കുന്ന ചെറിയപക്ഷികളെ പിടിക്കാനുള്ള പ്രയാസം നിമിത്തം, അവയെ മരത്തിന്മേൽനിന്നു പറപ്പിയ്ക്കാൻവേണ്ടി, നേരേ ഉയരത്തിൽ കല്ലു കൊണ്ടുപോയി, കീഴ്പോട്ടിടുന്നതു കണ്ടിട്ടുണ്ട്. മാർഗ്ഗമദ്ധ്യത്തിൽവെച്ചു കവിഞ്ജലപ്പക്ഷിയെ വണ്ടിയിൽ കയററാറുണ്ടെന്നും, ആ തഞ്ചത്തിൽ അവയെ തട്ടിപ്പറിക്കാമെന്നും ഉള്ള വിചാരത്തോടുംകൂടി, യൂറോപ്പി ൻെറ പൂൎവ്വഖണ്ഡത്തിലൂടെ ഓടുന്ന ഒരു തീവണ്ടിയുടെ പിന്നാലെ പ്രാപ്പിടിയന്മാർ കൂട്ടംകൂട്ടമായി പോകാറുള്ള കഥ പലൎക്കും അറിയാം. കഴുകനും പ്രാപ്പിടിയൻ മേൽ കാണിച്ചപ്രകാരം പ്രവൎത്തിക്കുന്നതു് ആലോചനയില്ലാതെയാണെന്നു നിശ്ചയിച്ചുകൂട. ആഫ്രിക്കയിലുള്ള ഒരു പല്ലി, മുട്ട ഇടാനുള്ള കാലം സമീപിച്ചപ്പോൾ, രണ്ടു കൂടുകൾ ഉണ്ടാക്കി. ഒന്നു യഥാർത്ഥത്തിൽ മുട്ട ഇടാനും, മറേറതു ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ആയിരുന്നു. മുട്ട ഇടാത്ത കൂട്ടിൻെറ അരികിലും പല്ലി കൂടക്കൂടേ പോയി അതിനെ സൂക്ഷിച്ചു സംരക്ഷിക്കുന്നവിധം നടിക്കുന്നതായി, അയൽവക്കത്തുള്ള ഒരാൾ കാണുകയുണ്ടായിപോൽ. ബന്ധനസ്ഥനായ ഒരു മെരുങ്ങിയ കുറുക്കൻ, കോഴിക്കുഞ്ഞുങ്ങളെ ചതിപ്പാൻവേണ്ടി, ചങ്ങലയുടെ നീളം അനുവദിക്കുന്നത്ര ദൂരെ, തന്റെ ഭക്ഷണത്തെ നീക്കിക്കൊണ്ടു വെച്ചു, കുററിയുടെ അടുക്കൽ തിരിച്ചുവന്നുറങ്ങുന്ന മട്ടിൽ കിടക്കുന്നതായി കണ്ടിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങൾ ഈ 'ഇര'യുടെ അടുത്തെങ്ങാനും വരുന്നപക്ഷം, കുറുക്കൻ അവയെ വേണ്ട

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/76&oldid=180860" എന്ന താളിൽനിന്ന് ശേഖരിച്ചത്