ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72 വിധം ഔദായ്യത്തോടുകൂടി സ്വീകരിച്ചുകൊള്ളുമെന്നു പറയേണ്ടതില്ലല്ലോ. ഈ ഉദാഹരണങ്ങളിൽനിന്ന, ഇവയ്ക്ക ആലോചനശക്തി നല്ലപോലെ ഉണ്ടെന്നു തെളിയുന്നുണ്ട്. ചിലപ്പോൾ നേർവഴിയിലൂടെ നടത്തിക്കാൻ അധികം ഉപകരിക്കുന്ന സ്വാഭാവികബുദ്ധിയെ കേവലം കൈവെടിഞ്ഞ അതിന്നു വിപരീതമായി ജന്തുവഗ്ഗങ്ങൾ ആലോചിക്കാറുണ്ടെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. കോഴിമുട്ടകളെ മോഷ്ടിച്ചു ഭക്ഷിക്കുന്ന ഒരു നായയുടെ ‍‍‍ദുഃസ്വഭാവരോഗം, ഒരു മുട്ട നല്ലവണ്ണം തപിപ്പിച്ച് അതിന്റെ വായിലിട്ടു കൊടുത്തതോടുകൂടി ശമിച്ചുപോയത്രേ. ഇനി മേലാൽ ഏതൊരു മുട്ട തൊട്ടാലും തനിക്കു പൊള്ളുമെന്നുള്ള അതിന്റെ തെറ്റിദ്ധാരണ തന്നെയാണ് ഈ വ്യത്യസ്തനടവടിക്കു കാരണം. പ്രൊഫസർ ലോയിഡ് മോഗ്ഗൻ (Professor Lloyd Morgan) 'സ്വാഭാവികബുദ്ധിയെ, നടവടിയിലുള്ള പാരമ്പയ്യ സമ്പ്രദായത്തിനൊത്തതായിട്ടും, ആലോചനാശക്തിയെ, കേവലം അപരിചിതമായോ, അസാധാരണമായോ, നൂനഗമായോ ഉള്ള പരിസരത്തിൽചെന്നു പെട്ടാൽകൂടി അനുഭവത്തിൽപ്പെട്ട സംഗതികളെ അടിസ്ഥാനമാക്കി

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/77&oldid=181070" എന്ന താളിൽനിന്ന് ശേഖരിച്ചത്