ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
76


14. ശീലത്തിന്റെ ബലം.
__________
"ശീലം പ്രധാനം നഃ കലം പ്രധാനം"
    എന്ന ആപ്തവാക്യത്തിന്റെ മഹ൮ിമ കുട്ടികലെ ചെറുപ്പകാലങ്ങളിൽ തന്നെ ഗ്രഹിപ്പിക്കേണ്ടതാണ്. ചെറുപ്പകാലങ്ങളിൽ തന്നെ എന്നു പറഞ്ഞത്, 

"ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷള്ള കാലം"

എന്ന പ്രമാണവചനത്തെ ആസ്പദമാക്കീട്ടാകുന്നു. ബാല്യദശയിൽ തന്നെ സൽസ്വഭാവങ്ങൾ കുട്ടികളിൽ വേരൂന്നിപ്പിടിക്കാതിരുന്നാൽ, പിന്നീട് അങ്ങിനെ ചെയ്യാൻ നന്നേ പ്രയാസമായിരിക്കും. ഇംഗ്ലീഷിൽ "To nip in the bud" മുളയിൽതന്നെ മൊട്ടാകുമ്പോൾ നുള്ളിക്കളയുക; എന്നൊരു വചനമുണ്ട്. ഒരുചെടി മുളച്ചുവരുമ്പോൾ നമുക്ക് അതിനെ എളുപ്പത്തിൽ നുള്ളി നശിപ്പിക്കാൻ സാധിക്കും. എന്നാൽ അത് വളന്ന് ഒരു വൃക്ഷമായാൽ, അങ്ങിനെ ചെയ്വാൻ സാധിക്കുന്നതല്ല. എന്നുമാത്രമല്ല, പിന്നെ അതിനെ ഉന്മൂലനം ചെയ്യണമെങ്കിൽ കുറേ അധികം ആളുകളും വലിയ ആയുധങ്ങളും കൂടി വേണ്ടി വരും. ഇതുപോലെ തന്നെയാണ് ദുസ്സ്വഭാവത്തിന്റെ സ്ഥിതിയും. ചെറുപ്പത്തിൽ വല്ല ദുസ്സ്വഭാവവും ശീലിച്ചുപോയാൽ അത്, കുട്ടികൾ മുതിന്നാലും അവരെ വിട്ടുപിരിയുന്നതല്ല്. നേരേമറിച്ച് അത്, അവരെ അപകചത്തിലേയ്ക്ക് നയിക്കുന്ന അവരുടെ ഉറ്റബന്ധുവായിരിക്കുകയേയുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/81&oldid=202223" എന്ന താളിൽനിന്ന് ശേഖരിച്ചത്