79 ചായ, എന്നീ പേയങ്ങളും ശരീരത്തിനു വളരെ ദോഷം ചെയ്യുന്നുണ്ടന്നു ഭിഷഗ്വരന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇവയെ വിട്ടു ജീവിക്കുക എന്നത് ഇന്നത്തെ യുവാക്കന്മാരോടു ഉപദേശിക്കുന്ന പക്ഷം അവൻ 'ആഭാസനാ'യി! നാം മിക്ക കാര്യങ്ങളും ചെയ്യുന്നത്, അവയുടെ ഗുണദോഷങ്ങളെ വിചിന്തനം ചെയ്തിട്ടല്ല; നമ്മുടെ ശീലം നിമിത്തം മാത്രമാകുന്നു. അവീൻ വില്ക്കുന്ന ഒരു പീടികയുടെ അടുത്ത് ഒരു പശു പതിവായി പോയിക്കൊണ്ടിരുന്നു. അവീൻ പൊതിഞ്ഞ ഇല അതിനു നിത്യം തിന്നാൻ കിട്ടുന്നതായിരുന്നു ഇതിന്റെ കാരണം. സംസാരിക്കാൻ സാധിക്കുന്ന പക്ഷം അവീൻ അതിന്റെ ആരോഗ്യത്തിനു ആവശ്യകമല്ലെന്നു പശുതന്നെ സമ്മതിക്കുന്നതാണ്. എങ്കിലും ശീലം നിമിത്തം അതിനു അതു ഒഴിച്ചുകൂടാതെ വരുന്നു! എന്നുമാത്രമല്ല, പീടിക തുറക്കാത്ത ദിവസങ്ങളിൽ, പശു അവിടെ വന്നു കഠിനമായ ഭ്രാന്തുണ്ടോ എന്നു തോന്നിക്കുമാറ് അസ്വാസ്ഥ്യത്തോടുകൂടി കളിക്കുകയും ചെയ്യുന്നു! അവീൻ തിന്നു ശീലിച്ചിട്ടുള്ള മനുഷ്യക്കു
താൾ:Gadyalathika part-1.djvu/84
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല