ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80 കുന്ന പിശാചിനേ അകററി നിൎത്തി സ്വാതന്ത്ര്യത്തോടുകൂടി കാലയാപനം ചെയ്പാൻ എല്ലാവരും യത്നികേണ്ടതാണ്. ചെറുപ്പകാലത്ത്, ഗുരുനാഥന്മാർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് അവർ ഭക്തി പുരസ്സരം വിശ്വസിക്കും. രസികനായ ഒരു ഗുരുനാഥൻ, ഇംഗ്ലണ്ടിലും മററും 'കമ്പി അടിക്കുന്ന' പ്രവൃത്തി ചെയ്യുന്നതു കുരങ്ങന്മാരാണെന്നു പറഞ്ഞകൊടിത്തു. കുട്ടിക്കാലത്തു യാതൊന്നും നിശ്ചയമില്ലാത്തതിനാൽ, അവർ അതു വിശ്വസിച്ചു. മുതിൎന്നതിനുശേഷം,'ഇതു വെറും നേരംപോക്കുപറഞ്ഞകതാണ്'; വാസ്തവമല്ല;' എന്നു മനസ്സിലാക്കീട്ടുകൂടി, ഗുരുനാഥൻ പറഞ്ഞു കൊടുത്തിട്ടുള്ളതു് അവിശ്വസിക്കാൻ പ്രയാസമായിത്തോന്നുന്നു എന്നു എന്നോടുതന്നെ ഒരാൾ പറഞ്ഞിട്ടുണ്ടു്. സ്വഭാവബലമുള്ള ഗുരുനാഥന്മാൎക്കു് കുട്ടികളുടെ മനസ്സിനെ വാട്ടിവളച്ചു നേർവഴിയിൽകൂടി നടത്താൻ സാധിക്കുന്നതാണ്. ഭാവിപൗരന്മാരാകേണ്ടുന്ന കുട്ടികളുടെ സ്വഭാവരൂപീകരണവിഷയത്തിൽ അദ്ധ്യാപകമന്മാരുടേ ശ്രദ്ധ യഥാന്യായം പതിയുമാറാകട്ടേ. 15 ബീർബലിൻ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/85&oldid=200436" എന്ന താളിൽനിന്ന് ശേഖരിച്ചത്