ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 അവനവൻേറയും സ്വരാജ്യത്തിൻേറയും അധഃപതനത്തിനു കാരണമായിത്തീരുകയേ ഉള്ളൂ. സമഭാവനയുടെ വേര് ബാല്യദശയിൽത്തന്നെ ഊന്നിപ്പിടിപ്പിക്കേണ്ടതാണ്. "ചെറുപ്പകാലങ്ങളിലുള്ള ശീലം" പ്രായംചെന്നാലും പോയ്പോകുന്നതല്ലല്ലോ. താഴ്ന്നവരെ ഉയത്തുവാൻ ശ്രമിക്കുക, യാചകന്മാക്ക് യഥാശക്തി ദാനം ചെയ്യുക, മററുള്ളവരേപ്പററി ചീത്തയായി യാതൊന്നും വിചാരിക്കാതിരിക്കുക, എല്ലാവക്കും നന്മ വരട്ടെ എന്നു പ്രാത്ഥിക്കുക, എന്നിങ്ങനേ പലതും നമുക്കു നിഷ്പ്രയാസം ചെയ്‍വാൻ സാധിക്കുന്നതാണല്ലോ. ഇങ്ങനെ ചെയ്യുന്നതുകൊണ്ടു യാതൊരു നഷ്ടവും വരാനില്ലതാനും. എന്നാൽ അവനവനും മററുള്ളവക്കും ഇതു പലപ്രകാരത്തിലും ഗുണകരമായിട്ടുള്ളതുമാണ്. അതുകൊണ്ട് ഈ ഉൽകൃഷ്ടഗുണത്തിൻേറ അഭ്യസനത്തിൽ സവരും ജാഗരൂകന്മാരായിരിക്കേണ്ടതാണെന്നുള്ളതു നിവിവാദമാണല്ലോ. മനസ്സാകുന്ന ക്ഷേത്രം എപ്പോഴും പരിശുദ്ധമാക്കി വെക്കേണ്ടതാണ്. മലിനവും നികൃഷ്ടവും ആയ വിചാരങ്ങളുടെേ സങ്കേതസ്ഥാനം അതല്ല. മനസ്സ് ദേവന്മാരുടെ അധിവാസസ്ഥലമായിരിക്കേണ്ടതാണ്. മനസ്സിൽ ഉൽകൃഷ്ടോദ്ദേശങ്ങൾക്കും ഗംഭീരാശയങ്ങൾക്കും മാത്രമെ പ്രവെശനാനുമതി കൊടുപ്പാൻ പാടുള്ളു. ദൈവികത്വമുള്ള മനുഷ്യൻ നിന്ദാവഹമായ വിചാരങ്ങൾക്കു വശംവദനായിത്തീരുന്നതു ഏററവും ലജ്ജാവഹമായിട്ടു ള്ളതാകുന്നു. ഗഹണീയമായ വിചാരങ്ങൾ മനസ്സിൽ അങ്കുരിക്കുന്നതുകൂടി, കളവുചെയ്യുമ്പോൾ കണ്ടുപിടിച്ചാലുണ്ടാകുന്ന പ്രകാരത്തിലുള്ള വികാ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/9&oldid=179956" എന്ന താളിൽനിന്ന് ശേഖരിച്ചത്