85 വൻ അറിഞ്ഞിരുന്നില്ല-ഉപദേശപ്രകാരം അവൻ ദിവസംപ്രതി.അങ്ങിനെ ചെയ്തു. പശുവിൻെറ പ്രകൃതിയിലും ഭേദം വന്നില്ല.നിശ്ചിതദിവസം എല്ലാവരും രാജാവിൻെറ മുമ്പാകെ വ്യസനാകുലന്മാരായി അവരുടെ പശുവിനേയും തെളിച്ചുചെന്നു. ഒരുവന്നുമാത്രമേ കല്പനപ്രകാരം ചെയ്യാൻ സാധിച്ചിട്ടുള്ള എന്നു ആക്ബക്ക് മനസ്സിലായി. അവൻ ഉപയോഗിച്ച സൂത്രം എന്തായിരുന്നുവെന്നും ആരായിരുന്നു അങ്ങിനെ ചെയ് വാൻ ഉപദേശിച്ചിരുന്നത് എന്നുും ആകബർ ചോദിച്ചുമനസ്സില്ലാക്കി. തന്റെ അഭീഷ്ടവും സാധിച്ചു. ബീർബലിന്റെ ബുദ്ധിശക്തിയെേ ഒാത്തു അദ്ദേഹത്തെ ആക്ബർ പൂവ്വാധികം സ്നേഹിക്കുകയും ചെയ്തു.ബുദ്ധിശാലിയായ ബീർബലിൻ, അക്ബർ ചക്രവത്തിയുടെ ഒരു പ്രധാനം മന്ത്രിപദം വീണ്ടും പ്രാപിച്ചു. ബീർബലിന്റെ, രാജ്യതന്ത്രവിഷയങ്ങളിലുണ്ടായിരുന്ന നൈപുണ്യവും, വ്യദ്ധ്യുൻമുഖമായ പരിഷ്കാരപന്ഥതികളുടെ സൂചനകളും, ആക്ബറിനെ സാമാന്യത്തിലധികം സന്തോഷിപ്പിച്ചു എന്നു മാത്രമല്ല,അവ അദ്ദേഹത്തിന്റെ രാജ്യഭാരത്തെലഘൂകരിക്കുകയും സുഗമമാക്കുകയും കൂടി ചെയ്തു.തന്നിമിത്തം ആക്ബറിന്നു, ബീർബലിന്റെ നേരെ ഉണ്ടായിരുന്ന സ്നേഹം സീമാതീതമായിരുന്നു എന്നു പ്രത്യേകംപറയേണ്ടതില്ലല്ലോ. എന്നാൽ രാജപുംഗവനായ ആക്ബർ തന്റെ മന്ത്രിമുഖ്യന്മാരുടെ ആലോപ
താൾ:Gadyalathika part-1.djvu/90
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല