ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

89നേയുള്ള ചില യന്ത്രങ്ങളുടേ സാഹായത്തോടുകൂടി, അനേ കായിരം നാഴികദൂരേ നടക്കുന്ന പ്രസംഗങ്ങളും സംഗീതവു സ്വഗൃഹങ്ങളിൽവെച്ചു തന്നെ ഓരോരുത്തനും കേട്ട് ആന ന്ദിക്കാം; ഞായറാഴ്ച പള്ളിയിൽ പോകാതെതന്നെ അവി ടേ നടക്കുന്ന മതപ്രസംഗം ഈ യന്ത്രവഴിയായി സ്വന്തം വീട്ടിൽ ഇരുന്നു് കേട്ടുകൊണ്ടിരിക്കാം. പാശ്ചാത്യരാജ്യങ്ങ ളിൽ ഭവനങ്ങളേയും പട്ടണങ്ങളേയും, തേജോമയമാക്കിത്തീ ക്കു ന്നത് വിദ്യുച്ഛക്തിയാണെന്നു പറയേണ്ടതില്ലല്ലോ. വിദ്യുച്ഛക്തിയുടെ പ്രയോഗംകൊണ്ടു' അവിടങ്ങളിൽ കാണാവുന്ന ആശ്ചര്യങ്ങൾ സീമാതീതംതന്നേ. പൗരസ്ത്യ രാജ്യക്കാരുടെ സ്ഥിതിനോക്കുക. അവക്കു ജീവിതത്തിലുള്ള വലിയ മാറ്റങ്ങളിൽ കലശലായ ആഗ്ര ഹമൊന്നും ഇല്ല. പാശ്ചാതൃാശയങ്ങളും പരിഷ്കാരങ്ങളും പ്രവേശിക്കാത്ത പൗരസ്ത്യരാജ്യങ്ങളിൽ, അവരുടെ പ്രാചീനാചാരങ്ങൾക്കും സമ്പ്രദായങ്ങൾക്കും യാതൊരു മാററവും സംഭവിച്ചതായി കാണുകയില്ല. ഒരായിരം കൊല്ലം മുമ്പു ജീവിച്ചിരുന്നവക്കു് ചില പൗരസ്ത്യരാജ്യങ്ങളേ, വിശേഷിച്ചു് അവിടേയുളള നാട്ടുപ്രദേശങ്ങളേ, ഇന്നു സന്ദശിപ്പാൻ സാധിക്കുന്നപക്ഷം തദ്ദേശീയരുടേ ജീവിത ക്രമത്തിൽ ഗണ്യമായ വ്യത്യാസങ്ങളൊന്നും ഉള്ളതായി അവക്കു തോന്നുന്നതല്ല. നമ്മുടേ നാട്ടുപുറങ്ങളിൽ നിലം ഉഴുന്ന ക്രമത്തിനും കൃഷിചെയ്യുന്ന സമ്പ്രദായത്തിനും വലിയ വ്യതൃാസമൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യയിലെ ചില ജാതിക്കാരുടെ ഇടയിലുള്ള സ്ത്രീകൾ കിണററിൽനിന്ന് പാത്ര ത്തിൽ വെള്ളം എടുത്ത് അതിമനോഹരമായും അനായാ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/94&oldid=187125" എന്ന താളിൽനിന്ന് ശേഖരിച്ചത്