92സ്ത്യരുടെ ആധ്യാത്മികമായ ചിന്തകൾ എന്നുള്ളതിനു സം ശയമില്ല. നാം കിണറ്റിൽ നിന്നു ഒരു പാത്രംകൊണ്ടു വെള്ളം മുക്കിയെടുത്താലും വേണ്ടതില്ല, “കുഴലി”ൽ കൂടി വെള്ള മെടുത്താലും വേണ്ടതില്ല, പക്ഷേ നാം, ഇഹലോക ജീവിതത്തിനുശേഷം ഒരു ധൎമ്മരാജ്യത്തിലേയ്ക്കും പോകേണ്ടതുണ്ടെന്നു, ഗ്രഹിക്കാതിരുന്നാൽ, അതു ഒരു വലിയ കഷ്ടം തന്നെയാണ്. ഇങ്ങിനേ ആലോചിച്ചുനോക്കുന്നതായാൽ, പാശ്ചാത്യരുടേയും, പൗരസ്ത്യരുടേയും ആദർശങ്ങൾക്കു വലിയവ്യത്യാസമുണ്ടെന്നു പറയേണ്ടിവരും. പക്ഷേ ആരുടേ മാർഗ്ഗമാണ് ശ്രേഷ്ഠതരം എന്നു പറയുവാൻ കുറച്ചു പ്രയാസമുണ്ട്. 'പൗരസ്ത്യലോകം' എന്ന നാമധേയത്തിന്നു തന്നേ എന്തോ ഒരു ആകൎഷണീയത ഉണ്ടെന്നു പാശ്ചാത്യക്കുതോന്നുന്നു. പൗരസ്ത്യ രാജ്യങ്ങളിലേ വിവിധവണ്ണങ്ങളോടു കൂടിയ പുഷ്പങ്ങളേയും ഫലങ്ങളേയും, ചെടികളേയും വൃക്ഷല താദികളേയും മറ്റും കാണുമ്പോൾ ഒരു മായലോകത്തിലോ സ്വപ്നാടവിയിലോ പ്രവേശിച്ചതുപോലെ അവൎക്കുതോന്നു ന്നു. എന്നാൽ പൗരസ്ത്യലോകം ആനന്ദനിദാനമായ ഒരു യക്ഷിലോകമല്ല; സൂക്ഷ്മമായി നോക്കുന്നതായാൽ അവിടേ യുള്ളവൎക്കും പല പല ക്ലേശങ്ങളും സങ്കടങ്ങളും ഉണ്ടെന്നു കാണാം. പരിഷ്കൃതരാജ്യങ്ങളിൽ സങ്കടാവഹമായ കാഴ്ചകളേ മനുഷദൃഷ്ടിയിൽ നിന്നു കഴിയുന്നത്ര മറിച്ചു വെയ്ക്കുന്നു; സുഖത്തോടും സന്തോഷത്തോടും കൂടി ജീവിതം നയിക്കാ
താൾ:Gadyalathika part-1.djvu/97
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല