ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ ഗദ്യമാല----ഒന്നാം ഭാഗം.


ചെലവു ചെയ്യുന്നതിനു് അയാളുടെയോ, പ്രതിവാരം ശമ്പളം വാങ്ങിവന്ന മാതാപിതാക്കന്മാരുടെയൊ, സമ്പാദ്യം അനുവദിച്ചില്ല. പ്രസംഗം കേൾക്കാനുള്ള മോഹമോ, പ്രബലമായി വന്നു. ഏതായാലും,ഉദാരനായ ജ്യേഷ്ഠസഹോദരൻറെ ദയയാൽ ആ മോഹം സാധിച്ചു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.

     മൈക്കേലിൻറെ ശാസ്ത്രഭ്രമംകൊണ്ടു് നിയമേനയുള്ള ജോലിക്കു വിഘ്നത്തിനൊ, യജമാനന്റെ ആവലാധിക്കൊ, ഇടയായില്ല.   നിജജോലിയിൽ അയാൾ പ്രദർശിപ്പിച്ച ശ്രദ്ധയും സാമർത്ഥ്യവും പ്രതിദിനം വർദ്ധിച്ചതേയുള്ളു.  യജമാനന്റെ  പുസ്തകങ്ങൾ ബയിന്റു ചെയ്യുമ്പോഴും, കൂട്ടുകാരോ ടൊരുമിച്ചു നേരംപോക്കു പറഞ്ഞു രസിക്കുമ്പോഴും,ശാസ്ത്രപ്രസംഗങ്ങൾ കേട്ടുകൊണ്ടിരിക്കു മ്പോഴും,  ഒരുപോലെ, അയാളുടെ മനസ്സും ബുദ്ധിയും അതാതു വിഷയത്തിൽ നിശ്ചലമായിപ്പതിഞ്ഞിരുന്നതല്ലാതെ   അന്യവിഷയങ്ങളിൽ ഓടി നടന്നില്ല.  അതുകൊണ്ടു് ,അയാളുടെ  പ്രവൃത്തികൾക്കെല്ലാം  വിശേഷമായ ഒരു പൂർണ്ണതയുണ്ടായിരുന്നു.
  പ്രസംഗം കേൾക്കാൻ പോയിരുന്ന സമയം ലഭിച്ച സ്നേഹപരിചയാദികൾ, ഭാവിയായ ഉന്നതപദത്തിലേക്കു കയറുവാനുള്ള പടികളിൽ ആദ്യത്തേതിനെ അയാൾക്കു സമ്പാദിച്ചു കൊടുത്തു.   ഇതു് ,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/10&oldid=159540" എന്ന താളിൽനിന്ന് ശേഖരിച്ചത്