ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ ഗദ്യമാല----ഒന്നാം ഭാഗം.

യിൽ കൃത്യസമയത്തെത്തുവാനായി പ്രാത:കാലത്തെ ജോലികളെ അയാൾ അതിജാഗ്രതയോടെ ചെയ്തുവന്നു. വിദ്വാനായും വിഖ്യാതനായും തീർന്ന ശേഷവും ഈ വിഷത്തിൽ അയാൾക്കുള്ള ജാഗരൂകത കുറഞ്ഞില്ല. എന്നല്ല, തനിക്കു ദൈവികമായ ആദ്യവിചാരങ്ങളെ നല്തിയവരും പ്രായേണ നിന്ദിതന്മാരും ക്ഷീണശക്തന്മാരും ആയ ചെറിയ വൈദികസംഘക്കാരോടൊന്നിച്ചു പ്രാർത്ഥന നടത്തുന്നതിൽ ഒരു പ്രത്യേക സന്തുഷ്ടിയെ അയാൾ അന്ത്യകാലം വരെ പ്രകടിപ്പിക്കയും ചെയ്തു.

  അദ്ദേഹത്തിനു സിദ്ധിച്ച ബഹുമതികൾക്കെല്ലാം അദ്ദേഹത്തിനു  പൂർണ്ണയോഗ്യത യുണ്ടായിരുന്നു. ബുദ്ധിയ്ക്കു്  എത്രത്തോളം വികാസമുണ്ടായിരുന്നുവോഅത്രയും പരിശുദ്ധത  മനസ്സിനും ഉണ്ടായിരുന്നു. പാരീസുപട്ടണത്തിലെ ഒരു തെരുവിനെ ഫ്രഞ്ചുചക്രവർത്തി തന്നാമധേയാങ്കിതമാക്കിച്ചെയ്തു.  ഇംഗ്ലണ്ടിലെ  രാജ്ഞി, അവരുടെ ബഹുമാനസൂചകമായി, അദ്ദേഹത്തിനു് 'ഹാംപ് ടൻ കോർട്ടിൽ' ഒരു ഭവനം തീർപ്പിച്ചുകൊടുത്തു.  ബ്രിട്ടീഷു് ഗവണ്മെൻറിൽ

നിന്നു് അദ്ദേഹത്തിനു ജീവപര്യന്തം പെൻഷനും പതിച്ചുകൊടുത്തു. അദ്ദേഹം ലോകത്തിൽ എത്ര ത്തോളം പൂജ്യനായിത്തീർന്നു എന്നു് ഈ സംഗതികൾ നല്ലവണ്ണം തെളിയിക്കുന്നു.

 ശാസ്ത്രീയതത്വങ്ങൾക്കു്  അദ്ദേഹം മൂലം ലഭിച്ച




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/12&oldid=159562" എന്ന താളിൽനിന്ന് ശേഖരിച്ചത്