ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടെ സത്ഭാവം തന്നെ. എന്നാൽ ഇതു് തന്മാത്രമായും അപ്രതിബന്ധമായും നമ്മിൽ വിളങ്ങുന്നില്ല. പരമ്പരാഗതങ്ങളായി, പ്രബലങ്ങളായിത്തീർന്നിരിക്കുന്ന കാമക്രോധാദി ശത്രുക്കളാലും മറ്റും പരിവേഷ്ടിതമായിരിക്കയാണു്. ഈ ശത്രുക്കളുടെ പിടിയിൽ നിന്നു് അതിനെ വിടുവിക്കുംതോറും അതു് സ്വതന്ത്രമായി വ്യാപരിക്കയും തന്മൂലം തെളിഞ്ഞു് അഭിവൃദ്ധമാകയും ചെയ്യുന്നു. ഇതിലേയ്ക്കു് നിരന്തരമായ അഭ്യാസം ആവശ്യം തന്നെ. എന്നാൽ ഇതു മാത്രം പോരാ. സർവശക്തനായ ഈശ്വരന്റെ കാരുണ്യവുമപേക്ഷിതമാകുന്നു. ഈശ്വരകാരുണ്യംകൊണ്ടു വേണം യഥാർത്ഥജ്ഞാനം ഉണ്ടാവാൻ. യഥാർത്ഥജ്ഞാനംകൊണ്ടു മാത്രമേ അന്തഃകരണശുദ്ധിയുണ്ടാകയുള്ളു. അന്തഃകരണശുദ്ധിയുണ്ടായാലേ നിരന്തരമായ സന്മാർഗ്ഗചരണം സാദ്ധ്യമായി ഭവിക്കയുമുള്ളു. ആകയാൽ സന്മാർഗ്ഗചരണാർത്ഥം ഒന്നാമതു് ഈശ്വരങ്കൽ നിഷ്കളങ്കഭക്തിയെ പരിശീലിക്കേണ്ടതാകുന്നു.

സന്മാർഗ്ഗചരണത്തിന്നു് അടുന്നപോലെ വേണ്ടതു് 'ഭൂതദയ', അല്ലെങ്കിൽ 'ജീവകാരുണ്യം', ആണു്. സർവവും ഈശ്വരങ്കൽ നിന്നുൽഭൂതമാണെന്നും, സമസ്ത ജീവകോടികളിലും ഈശ്വരചൈതന്യം ഉണ്ടെന്നും ഒരുവൻ എപ്പോൾ ബോധിക്കുന്നുവോ അപ്പോൾ മുതൽ അവൻ സർവ്വഭൂതങ്ങളിലും ഈശ്വരനെ വീക്ഷിക്കുന്നു. ഭൂതദയയുടെ അടിസ്ഥാനം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/123&oldid=159566" എന്ന താളിൽനിന്ന് ശേഖരിച്ചത്