ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ ഗദ്യമാല----ഒന്നാം ഭാഗം.

കല്ലു കൂടുതൽ ഉയരുമെന്നും നമുക്കറിയാം. ഇതിനെ അടിസ്ഥാനമാക്കി "ഏറിന്റെ വേഗം കൂട്ടുന്തോറും മേല്പോട്ടെറിയപ്പെടുന്നകല്ലു് കൂടുതലായി ഉയരും" എന്നു പറയുന്നതായാൽ, അതു തെററല്ലാ എന്നു വരുകിലും, ഒരു സാമാന്യനിർദ്ദേശമേ ആകയുള്ളു..എന്തെന്നാൽ, വേണ്ടുംവണ്ണം പരിശോധിക്കുമ്പോൾ അതിനു സൂക്ഷ്മത പോരെന്നു വ്യക്തമാകും. പരമാർത്ഥത്തിൽ കല്ലുയരുന്നതിന്റെ ക്രമം, ഏറിന്റെ വേഗത്തെ നാം എത്ര ഗുണമാക്കുന്നുവോ ആ ഗുണക്രമത്തെ അല്ല, ആ ഗുണത്തിന്റെ വർഗ്ഗത്തെ ആകുന്നു, അനുസരിക്കുന്നതു് . അതായതു്, ൧ഠഠ അടി ഉയരാൻ ഉപയോഗിച്ച നിയതവേഗത്തെ ഇരട്ടിച്ചാൽ കല്ലു്, ൨ഠഠ-അടി ഉയരുന്നതിനു പകരം, ൨-ന്റെ വർഗ്ഗമായ ൪-ഗുണം (൪ഠഠ-)അടി ഉയരുന്നു. ഏറിന്റെ വേഗം ത്രിഗുണമാക്കിയാൽ, കല്ലു് ൩-ന്റെ വർഗ്ഗമായ ൯-ഗുണം (൯ഠഠ അടി)ഉയരുന്നു. വേഗം നാലു ഗുണമാക്കിയാൽ, കല്ലു് ൪ --ന്റെ വർഗ്ഗമായ (൧൬ഠഠ അടി) ഉയരുന്നു. ഈ വസ്തുത, നല്ലപോലെ പരിശോധിച്ചാൽ മാത്രമേ വെളിവാകയുള്ളു. ഇപ്രകാരം സൂക്ഷ്മപ്പെടുത്തീട്ടുള്ള തത്വം മാത്രമേ 'സയൻസി'ന്റെ അംശമാകയുള്ളു. ആകയാൽ, തെററു കടന്നുകൂടാതിരിക്കത്തക്കവണ്ണം വീണ്ടും വീണ്ടും പരിശോധിച്ചു സൂക്ഷ്മതാനിർണ്ണയം ചെയ്യപ്പെട്ടിരിക്കുന്ന സ്വഭാവം സയൻസിന്റെ ഒരു പ്രധാനലക്ഷണമാകുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/14&oldid=159580" എന്ന താളിൽനിന്ന് ശേഖരിച്ചത്