ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനാമൽയോഗം അരച്ചുപൂശി സമീപത്തുള്ള ഓട്ടുശാലയിലേക്കു കൊണ്ടുപോയി, അവിടത്തെ അഗ്നികുണ്ഡത്തിലിട്ടു് തീ മുറുക്കി. ഘടങ്ങൾ പുറത്തെടുത്തപ്പോൾ പിന്നെയും പഴയപോലെതന്നെ. തൽക്കാലം കുറെ ഭഗ്നാശയനായി എങ്കിലും ഈ പരാജയങ്ങൾകൊണ്ടൊന്നും അയാളുടെ സ്ഥിരതയും ഉത്സാഹവും കുറഞ്ഞില്ല.

അയാൾ പിന്നെയും രണ്ടു കൊല്ലത്തോളം നിഷ്ഫലങ്ങളായ പ്രയത്നങ്ങൾ ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ ഒരു അവസാനപരീക്ഷ നടത്താൽ തീൎച്ചപ്പെടുത്തി. ഈ പ്രാവശ്യം മുന്നൂറിലധികം കുടങ്ങൾ വാങ്ങി ഇനാമൽ യോഗം അരച്ചു പൂശി സമീപത്തുണ്ടായിരുന്ന കണ്ണാടിയുരുക്കുന്ന ശാലയിലേക്കയച്ച ശേഷം, കൂടെ ഇരുന്നു പരീക്ഷിക്കാൻ നിശ്ചയിച്ച്, പുറകേ താനും എത്തി. എല്ലാം അഗ്നികുണ്ഡത്തിലിട്ടുതന്നത്താൻതീ ശരിയാക്കിക്കൊണ്ടു് ജാഗരൂകനായി അടുത്തുതന്നെ ഇരുന്നു. നാലുമണിക്കൂർ കഴിഞ്ഞപ്പോൾ അഗ്നികുണ്ഡം തുറന്നുനോക്കി. ഒരു ഘടത്തിന്മേലെ ഇനാമൽ മാത്രം ഉരുകിയിരിക്കുന്നതു കണ്ടു് ആറുന്നതിനായി അതിനെ പുറത്തെടുത്തു. ഉറച്ചപ്പോൾ അതുനല്ലപോലെ മിനുസമായും വെളുപ്പായും ഇരുന്നു. ഒന്നിന്മേലേ ഇനാമൽ മാത്രമേ ഉരുകിപ്പിടിച്ചൊള്ളു എന്നു വരുകിലും അയാളുടെ അപ്പോഴത്തെ സന്തോഷത്തിന്നു അതിരില്ലായിരുന്നു. ഉടൻ തന്നെ അയാൾ അതുംകൊണ്ടു തന്റെ ഭൎയ്യായുടെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/21&oldid=159588" എന്ന താളിൽനിന്ന് ശേഖരിച്ചത്