ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ണം ജീവനയോഗ്യങ്ങൾ തന്നെയോ എന്നു ഖണ്ഡിച്ചു പറവാൻ വേണ്ട തെളിവു നമുക്കു ലഭിച്ചിട്ടില്ല. എന്നാൽ, അവ സൂര്യനെപ്പോലെ പഴുത്തു ജ്വലിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങളല്ലെന്നു വിചാരിപ്പാൻ ന്യായങ്ങൾ ഉണ്ടു്. മദ്ധ്യസ്ഥനായ സൂര്യൻ അവയിലും തന്റെ കിരണങ്ങളെ സദാഗമിപ്പിച്ചുകൊണ്ടു തന്നെ ഇരിക്കുന്നു. ഇതിനുപുറമെ ഭൂമിയെപ്പോലെ രണ്ടു ചലനങ്ങൾ കൂടി അവയ്ക്കുണ്ടെങ്കിൽ ദിനരാത്രി ഭേദവും, ശൈത്യോഷ്ണഭേദവും, ഋതുഭേദങ്ങളും അവയിലും ഉണ്ടായിരിക്കാവുന്നതും, അവയും ജീവനയോഗ്യങ്ങളായി വരാവുന്നതും ആണു്. ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന മഹാഗോളങ്ങളിൽ ദൂരവർത്തിയായ ഒന്നാകുന്നു. കുറച്ചുകൂടി സമീപത്തുള്ളവയിൽ ഉഷ്ണം ഇവിടത്തേതിൽ കൂടുതലായിരിപ്പാൻ വകയുണ്ടു്. അതിനാൽ അവ ഭൂമിയെപ്പോലെ ജീവനയോഗ്യങ്ങൾ അല്ലെന്നും വരാം. ഇതു എങ്ങനെ ആയിരുന്നാലും, വലുതം ചെറുതുമായ എല്ലാഗോളങ്ങളും ഒന്നുപോലെ സൂര്യനെ ചുറ്റിസ്സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നതിനു സംശയമില്ല. ഭൂമി മുതലായ വലിയ ഗ്രഹങ്ങൾക്കു ഉപഗ്രഹങ്ങളും ഉണ്ടു്. മനോഹരനായ ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാകുന്നു. വ്യാഴം, ശനി മുതലായ ചില ഗ്രഹങ്ങൾക്കു ഒന്നിലധികം ഉപഗ്രഹങ്ങൾ (ചന്ദ്രന്മാർ) ഉണ്ടെന്നറിയപ്പെട്ടിരിക്കുന്നു. ഇപ്രകാരമുള്ള ഗ്രഹോപഗ്രഹങ്ങളും തന്മദ്ധ്യസ്ഥനായ സൂര്യ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/26&oldid=159593" എന്ന താളിൽനിന്ന് ശേഖരിച്ചത്