ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണെന്നു പറയുമ്പോൾ സൂര്യഗോളത്തിനു എത്രകണ്ടു വലിപ്പമുണ്ടെന്നു ഒരുവിധം ഊഹിക്കാവുന്നതാണു്. ഇത്രവളരെ വലുപ്പമുള്ള സൂര്യഗോളത്തെച്ചുറ്റി ഭൂമിയും അതുപോലുള്ള മറ്റേഴുഗോളങ്ങളും ഒട്ടേറെ ചെറിയഗോളങ്ങളും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നതായി പറയപ്പെട്ടുവല്ലോ. ഇവയെല്ലാം ചേർന്നാൽ ഒരു ഗ്രഹചക്രമേ ആകുന്നുള്ളു. ഓരോനക്ഷത്രവും ഗ്രഹോപഗ്രഹങ്ങളോടു കൂടിയ ഒരു ഗ്രാഹക്രമാണെന്നും, നക്ഷത്രങ്ങൾ സംഖ്യാതീതങ്ങളാണഎന്നും ഓർക്കുക. അപ്പോൾ എല്ലാ ഗ്രഹചക്രങ്ങളുടേയും സമൂഹമാകുന്ന 'ബ്രഹ്മാണ്ഡം' എത്ര വിസ്തൃതമായിട്ടുള്ളതെന്നു് ഒരുവിധം മനസ്സിനാൽ സങ്കല്പിക്കുമാറാകും.

സൂര്യന്റെ വലുപ്പമെന്നപോലെ നമ്മിൽനിന്നുള്ള ദൂരവും നിർണ്ണയിക്കപ്പെട്ടിട്ടുണ്ടു്. അതു് ഏകദേശം ഒൻപതേകാൽക്കോടി മൈൽ ആകുന്നു. പ്രതിനിമിഷം ൪൦൦-ഗജം പോകുന്ന ഒരു പീരങ്കിയുണ്ട അതിന്റെ വേഗത്തിനു യാതൊരു പ്രതിബന്ധവും കുറവും കൂടാതെ സൂര്യമണ്ഡലം നോക്കിപ്പായുന്നതായാൽ ൧൩ വർഷംകൊണ്ടുമാത്രമേ അവിടെ ചെന്നുപറ്റുകയുള്ളു. സൂര്യനും ഭൂമിയും തമ്മിൽ ഇതുവലിയ അന്തരം ഉണ്ടായിരിക്കുന്ന സ്ഥിതിയ്ക്കു്. ഭൂമിക്കു പുറമേകൂടി സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന മറ്റുഗ്രഹങ്ങളും സൂര്യനും തമ്മിൽ എത്രകണ്ടകലമു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/29&oldid=159596" എന്ന താളിൽനിന്ന് ശേഖരിച്ചത്