ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧-‌ാം പതിപ്പിന്റെ
മുഖവുര
---------


'ഗദ്യമാല' എന്ന നാമധേയത്തിൽ പ്രസിദ്ധം ചെയ്യുന്ന ഈ പുസ്തകത്തിൽ, മുൻപ് പല സന്ദർഭങ്ങളിലായി 'ഭാഷാപോഷിണി' മാസികയിലേയ്ക്ക് ഞാൻ അയച്ചുകൊടുത്തിട്ടുള്ള പല ലേഖന ങ്ങളേയും ക്രോഡീകരിച്ചിട്ടുള്ളതാകുന്നു. ആപേക്ഷികമായി പ്രൗഢങ്ങളായ ലേഖനങ്ങൾ മാത്രമെ ഇതിൽ എടുത്തു ചേർത്തിട്ടുള്ളൂ. അവയെത്തന്നെയും, ഒന്നു രണ്ടാവൃത്തി മനസ്സിരുത്തി വായിച്ച് സമയം ഉണ്ടായിരുന്നിടത്തോളം ഭേദ പ്പെടുത്തുകയും മാറി എഴുതുകയും ചെയ്തിട്ടുണ്ട്.

ആകക്കൂടി ഇതിൽ ൧൫- ഉപന്യാസങ്ങളാണു ഉള്ളത്. ഇവയിൽ ൮-എണ്ണം സയൻസു സംബന്ധിച്ചവയും, ർ-എണ്ണം ജീവചരിത്രങ്ങ ളും, ശേഷം മൂന്നും പലവകയിൽപെട്ടതും ആകുന്നു. 'സന്മാർഗ്ഗ ചരണം' എന്ന ൧ർ- ആമത്തെ ഉപന്യാസം മാത്രം നൂതനമായി എഴുതിച്ചേർത്തതും, 'പണ്ഡിതരമാബായി സരസ്വതി' എന്ന ജീവചരിത്രം എന്റെ സോദരൻ മ.രാ.രാ. എസ്. കൃഷ്ണയ്യർ ബി.എ. ബി.എൽ. അവർകൾ എഴുതി പ്രസിദ്ധം ചെയ്തിട്ടുള്ളതിനെ അദ്ദേഹത്തിന്റെ അനുമതിയോടുകൂടി ചേർത്തിട്ടുള്ളതും ആണു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/3&oldid=159597" എന്ന താളിൽനിന്ന് ശേഖരിച്ചത്