ട്ടുണ്ടെന്നും അതു കൊണ്ടുപോകാൻ അവരുടെ സഹായം ആവശ്യമാണെന്നും വല്ലവിധത്തിലും അതു് കൂട്ടരെ മനസ്സിലാക്കിയിരിക്കണമെന്നുള്ളതിനു സംശയമില്ല. എന്നാൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാം, ചെന്നറിയിച്ച എറുമ്പുകൾ കൂട്ടരെ വിളിച്ചുകൊണ്ടു ചെല്ലുകയല്ലാതെ, പറഞ്ഞയയ്ക്കുക എന്നുള്ളതു് ഒരിക്കലും ഉണ്ടായിട്ടില്ലാ എന്നും, അതു് അസാദ്ധ്യമാണെന്നു പലപ്പോഴും തെളിഞ്ഞിട്ടുണ്ടെന്നും മഹാനായ നമ്മുടെ പരീക്ഷകൻ പറയുന്നുണ്ടു്.
അദ്ദേഹം വേറെയും ഒരു പരീക്ഷ നടത്തുവാൻ സംഗതിയായി. അദ്ദേഹം വളർത്തിക്കൊണ്ടിരുന്ന എറുമ്പുകളുടെ കൂട്ടത്തിൽ 'ഫ്യൂസ്സ് കസ്സ്' എന്നൊരു ജാതി എറുമ്പുണ്ടായിരുന്നുപോൽ. വലപ്പോഴും അദ്ദേഹം അവയുടെ കൂടു തുറന്നുവെങ്കിൽ തൽക്ഷണം അവ, നിർബ്ബാധമായിരിപ്പാൻവേണ്ടി, സുരക്ഷിതമായ സ്ഥലം അന്വേഷിച്ചു് അങ്ങുമിങ്ങും നടന്നുതുടങ്ങും. അതിനിടയിൽ കൂടിന്റെ ഒരു ഭംഗം അദ്ദേഹം അടച്ചുവെങ്കിൽ അവയിൽ ഒന്നെങ്കിലും അതു കണ്ടില്ലെന്നു വരുകയില്ല. അതു ആദ്യം കാണ്മാൻ സംഗതിയാകുന്ന എറുമ്പു്, സ്വസ്ഥമായിരിക്കയൊ താൻ മാത്രം രക്ഷനേടാൻ ശ്രമിക്കയൊ ചെയ്യാതെ, തൽക്ഷണം തന്നെ തന്റെ മിത്രങ്ങളെ അന്വേഷിച്ചു പോകും. അപ്പോൾ മിത്രങ്ങളിൽ ഒന്നിനെ മാത്രമാണു് ആദ്യം കണ്ടെത്തിയതെങ്കിൽ അതിനേയുംകൊണ്ടു് ഉടൻ സുരക്ഷിത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |