ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താകുന്നു. അവയുടെ (പ്രത്യേകിച്ച് മണൽപ്രദേശങ്ങളിലെ കിണറുകളുടെ) അരുകിൽ പതിവായി കുളിക്കയോ, അരികഴുകി കാടിഒഴിക്കയോ, ഒന്നും ചെയ്തുകൂടാ.

ആളുകൾ ആറ്റുവെള്ളത്തേയും കുടിക്കുന്നതിനു ധാരാളം ഉപയോഗിക്കാറുണ്ട്. ഇതിനുള്ള വിശേഷം ഓടിക്കൊണ്ടിരിക്കുന്നതിനാലുണ്ടാകുന്നതാകുന്നു. ഈ ഓട്ടം കൊണ്ട് അത് തെളിഞ്ഞ് ചില്ലറ ദോഷങ്ങൾ നീങ്ങിപ്പോകും. എന്നു മാത്രമല്ല, ഒരു ഭാഗത്തിലെ ജലം മലിനപ്പെട്ടു പോയാൽ അത് ഒഴുകി പൊയ്ക്കളയുന്നതും നല്ല ജലം മുകളിൽ നിന്നു വന്നുചേരുന്നതുമാകുന്നു.

എന്നാൽ കീഴ്പ്പോട്ടുപോകുന്ന മലിനജലം താഴെപ്പാർക്കുന്നവർക്ക് ഗുണകരമായിട്ടുള്ളതല്ല. ആൾപാർപ്പധികമില്ലാത്ത മുകൾബ്ഭാഗങ്ങളിലെ വെള്ളം മാത്രമേ ഒരുവിധം നിർദ്ദോഷമെന്നു പറയാവൂ. ഇരുമ്പുമയമുള്ള മണ്ണിൽ കൂടി ഒഴുകുന്നതും ഔഷധികളായ ചെടികൾ അടുത്തുള്ളതുമായ ആറ്റുവെള്ളം സ്നാനപാനങ്ങൾക്ക് വിശേഷമായിട്ടുള്ളതത്രെ. എന്നാൽ ആറുകളുടെ ഇരുകരകളിലും പാർക്കുന്ന നമ്മുടെ ആളുകൾ ഒരു വകതിരിവില്ലാത്ത കൂട്ടരാണ്. ചപ്പും ചവറും വൃത്തികെട്ട നാനാവസ്തുക്കളും എടുത്ത് ആറ്റിൽ എറിയുന്നതിനൊ, ആറ്റുവക്കത്തിരുന്നു കാഷ്ഠിക്കുന്നതിനോ മറ്റു പ്രകാരേണ അതിനെ മലിനീകരിക്കുന്നതിനോ അവർക്ക് യാതൊരു മ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/49&oldid=159618" എന്ന താളിൽനിന്ന് ശേഖരിച്ചത്