ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടു പെൺകുട്ടികളോടും കൂടി തീർത്ഥസ്നാനത്തിനായി പുറപ്പെടും. പല പുണ്യസ്ഥലങ്ങളും ദർശിച്ചശേഷം അവർ ഗോദാവരി തീരത്തിൽ ചെന്ന് ചേർന്നു. അപ്പോൾ മംഗലാപുരത്തുനിന്നു മറ്റൊരു ബ്രാഹ്മണനും അവിടെ വന്നുകൂടി. ആഗതനായ ബ്രാഹ്മണൻറെ പേർ അനന്തശാസ്ത്രികൾ എന്നായിരുന്നു. വയസു മുപ്പതിനു മേൽകാണും.അദ്ദേഹം നല്ല പണ്ഡിതനും കുലീനനും ആയിരുന്നു. തൻറെ പത്നിക്കു അകാലമരണം ഭവിക്കയാൽ തന്നിദാനമായ ദോഷനിവൃത്തിക്കായി അദ്ദേഹം തീർത്ഥയാത്ര പുറപ്പെട്ടിരിക്കയായിരുന്നു. വിവരമെല്ലാം മനസിലായപ്പോൾ നമ്മുടെ ബ്രാഹ്മണൻ തൻറെ പ്രഥമപുത്രിയായ ലക്ഷ്മിബായിയെ അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുക്കാമെന്നു പ്രസ്താവിച്ചു. ശാസ്ത്രികൾ സസന്തോഷം അംഗീകരിക്കയാൽ വിവാഹം അടുത്ത ദിവസം തന്നെ നടക്കുകയും ചെയ്തു.

ഉടൻ തന്നെ സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്നു ശാസ്ത്രികൾ നിർബന്ധിക്കയാൽ ബാലയായ ലക്ഷ്മിബായിക്കു പ്രിയജനങ്ങളെ പിരിഞ്ഞു അപരിചിതനായ ഒരു പുരുഷനോടുകൂടി അന്യദേശത്തേക്കു പോകേണ്ടിവന്നു. സ്ത്രീകൾ സ്വജനങ്ങളെ വിട്ടു ഭർത്തൃഗൃഹത്തിലേക്കുപോകുന്നത് സർവസാധാരണമാണെങ്കിലും, ആറും ഏഴും വയസ്സുമാത്രമുള്ള പെൺകുട്ടികളെ മുപ്പതും നാല്പതും വയസ്സു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/53&oldid=159623" എന്ന താളിൽനിന്ന് ശേഖരിച്ചത്