ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സല്ക്കരിച്ചു തീർന്നുപോയിരുന്നു. പിന്നെ അല്പവൃത്തി ശേശിച്ചതു് കഷ്ടിച്ചു കടം വീട്ടുവാൻ തികഞ്ഞതേയുള്ളു. വേറേ മാർഗ്ഗമില്ലെന്നു വന്നപ്പോൾ അവർ കേവലം ഭിക്ഷുക്കളുടെ നിലയിൽ ദേശാടനം തുടങ്ങി. യോഗ്യന്മാരായ ബ്രാഹ്മണർക്കു ദാനം ചെയ്യുന്നതിൽ പരം സല്ക്കർമ്മമൊന്നും ഇല്ലെന്നാണല്ലൊ ഹിന്ദുക്കളുടെ സഹജമായ വിശ്വാസം. ഈ ദാതൃത്വത്താൽ അവർക്കു വലിയ കഷ്ടതകൾ ഒന്നും നേരിട്ടില്ല. അഥവാ വല്ലപ്പഴും ഉപവസിക്കേണ്ടി വന്നുവെങ്കിൽ ശാസ്ത്രദൃഷ്ട്യാ ഉപവാസം പുണ്യപ്രദവും തന്നയല്ലോ. ഇപ്രകാരം അവർ ഏഴുവർഷത്തോളം ദേശസഞ്ചാരം കൊണ്ടു കഴിച്ചുകൂട്ടി. ഒടുവിൽ കണ്ണുകാണാൻ പാടില്ലെന്നായി ശാസ്ത്രികളും, പിന്നാലെ രണ്ടുമാസം കഴിയുമ്മുമ്പു് ലക്ഷ്മീബായിയും മരിച്ചു.

അനന്തരം രമാബായിയും സഹോദരനും ശേഷിച്ചു. അവർക്കു ഭാവനമില്ല, ബന്ധുക്കളില്ല, സ്വദേശമില്ല, ഉപജീവനത്തിനു മാർഗ്ഗമില്ല. പോരെങ്കിൽ പതിനാറുവയസ്സു തികഞ്ഞിട്ടും രമാബായിക്കു വിവാഹം കഴിയായ്കകൊണ്ടു് "ഭ്രഷ്ട്" എന്നൊരപഖ്യാതിയും വന്നുകൂടി. അനന്തശാസ്ത്രികളുടെ ജീവിതകാലത്തിൽ അദ്ദേഹത്തിന്റെ യോഗ്യത കൊണ്ടെങ്കിലും ചെല്ലുന്നെടത്തെല്ലാം ഉപചാരങ്ങൾ സിദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോൾ അതും ഇല്ല. ഈ അവസ്ഥയിൽ രമാബായി പ്രദർശിപ്പിച്ച മന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/59&oldid=159629" എന്ന താളിൽനിന്ന് ശേഖരിച്ചത്