ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪ ഗദ്യമാല-ഒന്നാം ഭാഗം

സ്ഥൈര്യാദി സൽഗുണങ്ങൾ അത്യത്ഭുതകരമെന്നല്ലാതെ എന്തുപറയുന്നു? സംസ്കൃതം, ഇംഗ്ളീഷ്, മഹാരാഷ്ട്രം എന്നിവയ്ക്കു പുറമേ അവരുടെ സഞ്ചാരത്തിനിടയിൽ, കർണാടകം, ഹിന്ദുസ്ഥാനി, ബംഗാളി മുതലായ ഭാഷകളിലും രമാബായിയ്ക്കു സാമാന്ന്യം വൈദുഷ്യം സിദ്ധിച്ചിരുന്നു. അവർ മുമ്പിലത്തെപ്പോലെ പിന്നെയും പലദിക്കുകളിലും സഞ്ചരിച്ചു. അവിടെയെല്ലാം സ്ത്രീ വിദ്യാഭ്യാസത്തെപ്പറ്റിയും മറ്റും രമാബായി പ്രസംഗങ്ങൾ നടത്തി. അവളുടെ വാക്ചാതുര്യം പ്രസിദ്ധമായിത്തീർന്നു. ഇപ്പോൾ സർവ്വത്ര സ്തുതിക്കപ്പെട്ടുവരുന്ന മിസ്സിസ് ബസന്റ് എന്ന ആംഗ്ളേയവധൂരത്നത്തേക്കാൾ ഉപരിയായിട്ടാണു് ഇംഗ്ളീഷുകാരിൽ പല മഹാന്മാരാലും രമാബായി ഗണിക്കപ്പെട്ടിരിക്കുന്നതു്. “സർവില്യം വിൽസൺഹണ്ടർ ഇംഗളൻഡ്സ്വർക്കു് ഇൻ ഇന്ദ്യാ” എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ രമാബായിയെ അതിയായി സ്തോത്രം ചെയ്യുന്നു. ഉത്തരദേശീയന്മാർ അവളെ സരസ്വതീദേവിയുടെ ഒരവതാരം എന്നു പറഞ്ഞു വരുന്നു. പലേടങ്ങളിലും പ്രസംഗങ്ങൾ നടത്തി ഒടുവിൽ അവർ കല്ക്കട്ടാപട്ടണത്തിൽ ചെന്നുചേർന്നു. രമാബായിയുടെ വാഗ്വിലാസത്തിന്റെ ഖ്യാതി അവർക്കു മുമ്പു തന്നെ അവിടെ എത്തിക്കഴിഞ്ഞിരുന്നു. അവിടുത്തെ വിദ്വജ്ജനങ്ങൾ ഒരു യോഗം കൂടി രമാബായിയെ ക്ഷണിച്ചു വരുത്തി പല വിഷയങ്ങളിലും പരീക്ഷിച്ചു. അവളുടെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/60&oldid=159631" എന്ന താളിൽനിന്ന് ശേഖരിച്ചത്