ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൮ ഗദ്യമാല-ഒന്നാം ഭാഗം. യിരുന്ന സർ വില്യം ഹണ്ടർ അതിനെ സാമാന്യത്തിലധികം ശ്ളാഘിക്കയും ചെയ്തു. കുറേക്കാലം കഴിഞ്ഞപ്പോൾ ഇംഗ്ളണ്ഡിലേക്കു പോയാൽ കൊള്ളാമെന്നു് അവൾക്കു ഒരു മോഹം തോന്നി. തന്റെ സ്വീകാരസന്താനമായ സ്ത്രീവിദ്യാഭ്യാസത്തിന്റെ പോഷണത്തിനു വേണ്ട ധനസഹായം പശ്ചിമദേശങ്ങളിൽ നിന്നു തന്നെ ഉണ്ടാക്കേണ്ടതാണെന്നു രമാബായിക്കു മുൻപു തന്നെ ബോധമുണ്ടായിരുന്നു. എങ്കിലും കടൽ കടന്നു പോകുന്നതിനുള്ള ഭയവും സംശയവും കൊണ്ടു രണ്ടു വർഷത്തോളം ആലോചനയിൽത്തന്നെ കഴിഞ്ഞു. ൧൮൮൩-ൽ പോകുന്നതിനുറച്ചു. സഹായത്തിനു ഒരാളും പുത്രിയുമായി വർഷകാലത്തിനു മുമ്പു് കപ്പൽ കയറുകയും ചെയ്തു. ഇംഗ്ളണ്ഡിൽ വാൽടേജ് എന്ന സ്ഥലത്തെ കന്ന്യാസ്ത്രീ മഠക്കാർ രമാബായിയെ ആദരപൂർവ്വം സ്വീകരിച്ച് അവരോടൊന്നിച്ചു താമസിപ്പിച്ചു. തന്റെ ജീവിതകാലത്തിൽ മനക്ളേശം കൂടാതെ രണ്ടു മൂന്നു കൊല്ലം കഴിച്ചു കൂട്ടിയതു് ഇവിടെ ആയിരുന്നു എന്നു് രമാബായിയുടെ ഒരെഴുത്തിൽ കാണുന്നുണ്ടു്. ആ മഠത്തിലെ കന്ന്യാസ്ത്രീകളുടെ ദയയും, ധർമ്മതല്പരതയും കണ്ടു് രമാബായിക്കു അവരേപ്പറ്റിയും, ഈ ഗുണങ്ങളുടെ ജനനിയായ മതത്തെപ്പറ്റിയും അതിയായ ബഹുമനം തോന്നി.ഇൻഡ്യയിൽ വച്ചു ഇംഗ്ളീഷു പഠിച്ചിട്ടുണ്ടായിരുന്നു എന്നുവ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/64&oldid=159635" എന്ന താളിൽനിന്ന് ശേഖരിച്ചത്