ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദാർത്ഥങ്ങളുടെ അവസ്ഥാന്തരങ്ങൾ ൬൫

ർത്ഥങ്ങളോടു സാമ്യമുണ്ട്. ഏതു പാത്രത്തിൽ ഒഴിച്ചാലും, പരന്നു നിരക്കുന്ന സ്വഭാവം ദ്രവങ്ങൾ ക്കെല്ലാമുള്ള ഒരു ജാതിഗുണമാകുന്നു. ഒരു ഉരുളിക്കകത്തു വെള്ളമൊഴിച്ചാൽ അതിന്റെ മുകൾ ഭാഗം സമതലമായേ ഇരിക്കയുള്ളൂ. അല്ലാതെ ഒരിടം അസാരം പൊങ്ങിയും മറ്റൊരിടം താണും ഇരിക്കയില്ല. ഒരു കുളത്തിന്റേയോ, തോടിന്റേയോ, ആറിന്റേയോ അടിയ്ക്ക് നിരപ്പുകേടിരിക്കാ മെങ്കിലും അവയുടെ ഉപരിതലം നിരപ്പായേ ഇരിക്കയുള്ളൂ. സ്ഥിരപദാർത്ഥങ്ങൾക്കും, ദ്രവങ്ങൾക്കും ഉള്ളതായിപ്പറഞ്ഞ പൊതുസ്വഭാവങ്ങൾ യാതൊന്നും സൂക്ഷ്മദ്രവ്യങ്ങൾക്കില്ല. അവയുടെ പരമാണു ക്കൾ സർവദാ ചലിച്ചുകൊണ്ടിരിക്കുന്നു. അല്ലാതെ ഒരിക്കലും ഒന്നിച്ചു ചേർന്നിരിക്കുന്നില്ല. ആകയാൽ അവയ്ക്കു സ്ഥിരമായ രൂപമോ ഗാത്രവലുപ്പമോ ഇല്ല. അവയെ വല്ല പാത്രങ്ങളിലുമാക്കി ഉചിതോപായങ്ങൾകൊണ്ട് അമർത്തിച്ചുരുക്കിയാലും ആ തടസ്ഥം നീങ്ങുമ്പോൾ അവ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്നു. യാതൊരു സ്ഥിരതയുമില്ലാതെ യഥേഷ്ടം ചലിച്ചുകൊണ്ടിരിക്കുക, അല്ലെങ്കിൽ 'ചലസ്വാതന്ത്ര്യം' അവയുടെ ഒരു പ്രത്യേക ഗുണമാണു. അവ ഏതു പാത്രത്തിനകത്തു പ്രവേശിച്ചാലും അതിനകം മുഴുവൻ വ്യാപിച്ച് നിറഞ്ഞേ ഇരിക്കയുള്ളൂ. അല്ലാതെ പാത്രത്തിന്റെ ഒരു ഭാഗം നിറച്ച് ശേഷം സ്ഥലത്തെ

                                                                                                             * ൯ *





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/71&oldid=159643" എന്ന താളിൽനിന്ന് ശേഖരിച്ചത്