ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്റ്റ്റേലിയൻ സമുദായരാജ്യം. ൭൧

രത്തു് കിഴക്കേതീരത്തിലോളം മഴയില്ല. വായുവിന്റെ ഈർപ്പക്കുറവുകൊണ്ടു്, ആസ്റ്റ്റേലിയാ മറ്റുരാജ്യങ്ങളെ അപേക്ഷിച്ചു് സുഖവാസയോഗ്യമായ ഭൂമിയാകുന്നു. എന്നാൽ ഉൾഭാഗങ്ങളിലേ മൈതാനളുടെ നാലുപുറവും ഉള്ള ഭൂമി ഉയർന്നിരിക്കയാൽ കടൽക്കാറ്റിനാൽ ഉള്ളിലോട്ടറ്റിച്ചുകൊണ്ടു പോകപ്പെടുന്ന കാർമേഘങ്ങൾ മലകളെ കടന്നു് ഉള്ളിൽ ചെന്നെത്തുകയെന്നുള്ളതു് അപൂർവമായിട്ടേ സംഭവിക്കാറുള്ളു. ഇതുകാരണം, ആസ്റ്റ്റേലിയായുടെ ഉൾഭാഗം മിക്കവാറും പുല്ലും ചെടിയും പോലുമില്ലാത്ത ഊഷരപ്രദേശമാകുന്നു. എന്നുവരുകിലും, ആസ്റ്റ്റേലിയായിലെ കാലാവസ്ഥയ്ക്കു് ഒരു സ്ഥിരതയില്ലായ്കയാൽ ചിലപ്പോൾ അതികേമമായി വർഷം ഉണ്ടാകയും ആ സമയം അവിടെയുള്ള താഴ്ചകൾ പെട്ടെന്നു വലിയ തടാകങ്ങളായി മാറുകയും, ഇടയ്ക്കിടെ വിസ്തീർണ്ണങ്ങളായ തൃണവനങ്ങൾ അങ്കുരിച്ചു തറയെ ബഹുദൂരം മൂടുകയും ചെയ്യുന്നു. തറ ഉറച്ച ചെളിയല്ലാത്തതിനാൽ, അടിയിലോട്ടു കുഴിച്ചാൽ മണ്ണിനു ജലമയം ധാരാളമുണ്ടു്. ഈ വസ്തുതയറിഞ്ഞു് ആസ്റ്റ്റേലിയായിലെ ആധുനികനിവാസികളും അത്യുത്സാഹികളുമായ ബ്രിട്ടീഷുകാർ അവിടവിടെ വെള്ളം തന്നെത്താൻ പൊന്തിവരുന്ന സൂത്രക്കിണറുകൾ കുഴിച്ചു് സ്വാഭാവികമായി ഒരു വസ്തുവണ്ടാകാത്ത മരുഭൂമിയെകൂടി ഫലവത്താക്കി തീർത്തുവരുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/77&oldid=159649" എന്ന താളിൽനിന്ന് ശേഖരിച്ചത്