ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിടവിടെ പാലങ്ങൾ നിറഞ്ഞ തോട്ടങ്ങളും ഉണ്ടു്. ആളിവ്വ് വൃക്ഷം, പുകയില, ഇരുകൾ പറയത്തക്ക മറ്റു കൃഷികളാകുന്നു. ഇവയെല്ലാം യൂറോപ്പിലോ ഏഷ്യയിലോനിന്നു കൊണ്ടുചെന്നു് കൃഷിചെയ്തുപിടിപ്പിച്ചിട്ടുള്ള സാധനങ്ങളാണെന്നുള്ള വിവരം സംസ്മരണീയമാണു്.

സ്വർണ്ണഖനികളാലും കൃഷിയുടെ ഗുണംകൊണ്ടും ആകർഷിക്കപ്പെട്ടു് ബ്രിട്ടനിലും ജർമ്മനിയിലും ചീനത്തിലും നിന്നു് വളരെ ആളുകൾ ആസ്ത്രേലിയായിൽ പോയി പാർപ്പുതുടങ്ങിയിരിക്കുന്നു. ഇവരുൾപ്പടെ, കഴിഞ്ഞ സെൻസസ്സുകണക്കിൻപ്രകാരം, ആസ്ത്രേല്യയിൽ ഏകദേശം ൪൦-ലക്ഷം ജനങ്ങൾ ഉണ്ടായിരുന്നു. ഇവർ പാർക്കുന്നതു പ്രായേണ തീരപ്രദേശങ്ങളിലും അതിനോടടുത്തുമായിട്ടാണു്. പുല്ലു കേറിനിറഞ്ഞ മണൽക്കാടുകൾ സമൃദ്ധവും, മഴകുറവും, ആയുള്ള അന്തർഭാഗങ്ങളുടെ സ്ഥിതിയും നാൾക്കുനാൾ ഭേദപ്പെട്ടു വരുന്നുണ്ടു്. ഉൾപ്രദേശങ്ങളിൽ പലദിക്കിലും ഇപ്പോൾ സൂത്രക്കിണറുകൾ കഴിച്ചു് ജലകഷ്ടം നീക്കി ആളുകൾ പാർത്തുതുടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ ജനപുഷ്ടി, കൃഷി, പരിശ്രമങ്ങൾ എന്നിതുകളിൽ ആസ്ത്രേലിയാ നാൾക്കുനാൾ ഉൽഗ്ഗതിയെ പ്രാപിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. പുതിയ സ്ഥലങ്ങൾ കുടിപാർപ്പിനും പരിശ്രമത്തിനും അധീനങ്ങളായിത്തീരുന്നുണ്ടു്. ഇന്ന് പത്തുനൂറു ആളുകളാൽ മാത്രം അധിവാസ്യമായ ഒരു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/88&oldid=159661" എന്ന താളിൽനിന്ന് ശേഖരിച്ചത്