ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്റ്ററേലിയൻ സമുദായരാജ്യം. ൮൫

ണ്ടിൽ നിന്നു നിയമിച്ചു തുടങ്ങിയിരിക്കുന്നതുമാകുന്നു. എല്ലാ രാജ്യവിഭാഗങ്ങളുടേയും പൊതുവായ കാർയ്യങ്ങളും അന്യരാജ്യങ്ങളുമായുള്ള സംബന്ധങ്ങളും നിർണ്ണയിക്കുന്നതിനും മറ്റുമായി 'കാമൺവെൽത്ത് പാർലമെന്റു' എന്ന ഒരു 'പൊതുജനസഭ' കൂടി ഇപ്പോൾ ഏർപ്പെടുത്തിയിക്കുന്നു. ഇവ്വണ്ണമെല്ലാമിരിക്കുന്ന ആസ്റ്റ്റേലിയൻ സമുദായ രാജ്യത്തിന്റെ ഭാവി ഉപര്യുപരി ശ്രേയസ്കരവും ക്ഷേമാവഹവുമായി വരാനേ തരമുള്ളു എന്നു നിസ്സംശയം പറയാം. ഐറോപ്യരുടെ ഈ ഉൽഗ്ഗതിക്കും ശ്രേയസ്സിനും നിദാനങ്ങളായുള്ള 'എവിടെങ്കിലവിടെ പ്പോവാനുള്ള ധൈർയ്യം'. 'ഉത്സാഹശീലം', സുസ്ഥിരമായപ്രയത്നം' മുതലായ ഉത്തഗുണങ്ങൾ എത്രയും സ്പൃഹണീയങ്ങളാകുന്നു. ഈ വക ഗുണങ്ങൾ പറഞ്ഞു കേട്ടും വായിച്ചുമെങ്കിലും, ഇൻഡ്യാനിവാസികളിൽ ക്രമേണ പ്രവേശിക്കുമാറാകട്ടെ.

സി. വി. ര. ഗ.നാഥശാസ്ത്രി.

ഈ മഹാൻ ഇംഗ്ലീഷുവർഷം ൧൮൧൯-‌ാംമാണ്ടിടയ്ക്കു മദ്രാസ് പ്രസിഡൻസിയിൽ ചിറ്റൂരിനു സമീപത്തുള്ള ഒരു ഗ്രാമത്തിൽ ജാതനായി. അക്കാലത്തെ സംസ്കൃതപണ്ഡീതന്മാരിൽ അദ്വിതീയനായിരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/91&oldid=159665" എന്ന താളിൽനിന്ന് ശേഖരിച്ചത്