ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സി. വി. രംഗനാഥശാസ്ത്രി. ൯൩

ങ്ങൾ എത്രത്തോളം ഉപയോഗിച്ചു എന്ന് എനിക്കറിഞ്ഞുകൂടാ. അതിനെ നിങ്ങൾ അമിതമായി ഉപയോഗികണമെന്നാണ് എന്റെ ഉദ്ദേശം. പുസ്തകവിഷയത്തിൽ അയാൾക്കുള്ള ആവശ്യം നാൾക്കുനാൾ വർദ്ധിച്ചുവരാനേ തരമുള്ളു. ആകയാൽ അതിൽ ഒട്ടുംതന്നെ ലാഭിക്കരുതു്. വേണമെങ്കിൽ ഒന്നാംതരം നിഘണ്ഡുകളൊ, വിലയേറിയ 'എൻസൈക്ലോപ്പീഡിയ' (സർവ്വതോമുഖജ്ഞാനകോശം) തന്നെയൊ, വാങ്ങിച്ചുകൊടുക്കുന്നതിനും യാതൊരു വിരോധവുമില്ല. ഈ പുസ്തകങ്ങളെല്ലാം അയാൾക്കായിത്തന്നെ ഉദ്ദേശിക്കപ്പെട്ടവയാണെങ്കിലും ആ കാർയ്യമാകട്ടെ, വാങ്ങിച്ചുകൊടുക്കുന്നതു് ആരാണെന്നുള്ള വസ്തുതയാകട്ടെ, അയാളെ ഇപ്പോൾ മനസ്സിലാക്കേണ്ട ആവശ്യമില്ല. അവ നിങ്ങളുടെയാണെന്ന് അയാൾ വിചാരിച്ചുകൊള്ളും. അപ്പോൾ കൂടുതൽ ജാഗ്രതയോടുകൂടി അവയെ സൂക്ഷിക്കും. നിങ്ങളെ വിട്ടുപിരിയുന്ന കാലത്തു അയാൾക്കുള്ളവതന്നെ എന്നു പറഞ്ഞു അവയെ കൊടുത്താൽ മതിയാവുകയും ചെയ്യും.

൧൮൩൯-‌ാംമാണ്ടിടയ്ക്കു മിസ്റ്റർ കാസർമേജർ മദ്രാസ് സുപ്രീം(ഉന്നത) കോർട്ടിലെ ഒരു ന്യായാധിപതിയായി സ്ഥലം മാറ്റപ്പെടുകയും കേർധ്വരയ്ക്ക് കലക്കട്ടായിൽ ഒരു ജോലികിട്ടിപ്പോകകയും ചെയ്തു. തദനന്തരം കാസമേജർധ്വര ശാസ്ത്രിയെ ബിഷപ്പുകാരിയുടെ പാഠശാലയിൽ തന്നെ പഠിച്ചുകൊണ്ടിരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/99&oldid=159673" എന്ന താളിൽനിന്ന് ശേഖരിച്ചത്