ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"26067_gadyamalika vol1_1921_105_109.pdf" വ്വന്നു ഗദ്യമാലിക ഒന്നാംഭാഗം

        നംപൂരിപ്പാട്ടിലെ ശ്ലോകങ്ങൾ കേൾക്കുമ്പോൾ ഒരു പ്രത്യ

കസുഖം തോന്നുന്നതിന്നു മറ്റൊരു കാരണം അദ്ദേഹത്തിന്റെ പ്രാസപ്രയോഗമാണ്. സാധാരണ കവികൾ ശ്ലോകത്തിലും മ റ്റം രണ്ടാമത്തെ അക്ഷരത്തിൽ മാത്രമെപ്രാസം വരുത്താറുള്ളു. കർണ്ണസുഖത്തെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ടാ വലിയ ശ്ലേകങ്ങളിൽ പറയത്തക്കതായ ഫലപ്രാപ്തിയൊന്നുമില്ല, നം പൂരിപ്പാടു അനുപ്രാസത്തെആണ് അധികം ദീക്ഷിച്ചിരിക്കുന്ന തു്. “പത്മജാതാത്മജായേ" “അമ്പൊത്തുസമ്പത്തുമേ" “വിശി ഖാംഭോധൌ വിശാലേക്ഷണേ" എന്നു പദാന്തത്തിലും "കോ ടക്കാർ വർണ്ണനോടക്കുഴലൊടു്" “ശൈലാത്മജാഭജനമോമോജനമോ ഹനാംഗി" എന്ന പാദമദ്ധ്യത്തിലും മറ്റുമുള്ള പ്രാസത്തിന്നാണു് അദ്ദേഹം അധികം നിഷ്കർഷിക്കുന്നതു്.

                “ചോപ്പുംചോരത്തിളപ്പും ചൊകചൊക വിലസിത്തത്തു

മത്തപ്തതങ്കക്കോപ്പും കൊണ്ടൽക്കുറുപ്പുള്ളണികുഴലുമണിത്തിങ്ക ളും തിങ്ങൾതോരും" ഇങ്ങിനെ പദാരംഭത്തിലും ഉള്ള അക്ഷര ങ്ങളുടെ ഐക്യകൊണ്ടാണ് അദ്ദേഹം സവിശേഷമായി കർണ്ണ സുഖം ജനിപ്പിക്കുന്നതു്. ഈ വിദ്യയില്ലാത്തതായിട്ടു അദ്ദേഹം ഒരു ശ്ലോമെങ്കിലും ഉണ്ടാക്കീട്ടുണ്ടോ എന്നു സംശയമാണ്. നംപൂരിപ്പാട്ടിലെ കവിതയിലെല്ലാം ഹാസ്യരസമാണ് പ്രധാ നം. കേൾക്കുമ്പോൾ ചിരിക്കാത്തതായിട്ടു ഒരു പൊടിക്കയ്യില്ലാ ത്ത ശ്ലോകം അദ്ദഹം ഉണ്ടാക്കീട്ടുണ്ടെന്നു തോന്നുന്നില്ല, ഇ തുകൊണ്ടു ചിലപ്പോൾ മറ്റു രസങ്ങൾക്കു ന്യുനതവരികയും ചെ യ്യുന്നുണ്ട്. എന്തായാലും ഫലിതംകൂരടാതെ സംസാരിപ്പാനും കവിതയുണ്ടാക്കാനും അദ്ദേഹത്തിനു പ്രയാസമാണ്. വിഷയം എന്തായാലും അദ്ദേഹം ചരിക്കാൻ വഴിയുണ്ടാക്കും. അദ്ദേഹ ത്തിന്റെ കവിത വായിച്ചിട്ടുള്ളവർക്കു അതു അനുഭവമായിരിക്കും. അതുകൊണ്ടു ഇവിടെ ഉദാഹരണമൊന്നും ചേർക്കുന്നില്ല, നംപൂരി പ്പാടു വളരെ നിഷ്കളങ്കമായ ഒരാളായിരുന്നു; ഇടപെടുംതോറും എല്ലാവർക്കും അദ്ദേഹത്തെക്കുറിച്ചു സ്നേഹവും വർദ്ധിച്ചുവരുനന താണ്. അദ്ദേഹം പലരെക്കുറിച്ചും ശകാരമായി ശ്ലോകങ്ങൾ ഉണ്ടാക്കിട്ടുള്ളതിനാൽ ചിലർക്കു അദ്ദേഹത്തോടു മുഷിച്ചിലുണ്ടാ യിരുന്നു എങ്കിലും അദ്ദേഹത്തെകണ്ട കുറെ നേരം സംസാരിച്ചാ ൽ ആ കവിതയുണ്ടാക്കിയതു ദുഷ്ടവിചാരത്തിന്മേലല്ല, നേരം പോക്കിനു മാത്രമായിട്ടാണ് എന്നു ബോദ്ധ്യം വന്നു് അവരുടെ മുഷിച്ചിൽ തീർന്നുപോകുന്നതാണു്.

        മലയാളത്തിലെല്ലാം ഇത്ര പ്രസിദ്ധിയുള്ള ഈ മഹാകവിയു

ടെ യാതൊരു കൃതിയും ഇതുവരെ പ്രസിദ്ധപ്പെടുത്തീട്ടില്ല. അദ്ദേഹ"26067_gadyamalika vol1_1921_106_110.pdf"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/108&oldid=159682" എന്ന താളിൽനിന്ന് ശേഖരിച്ചത്