ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂസ്വത്തു് ൧൬൭

എത്രയോ അപരിഷ് ക്രതങ്ങളായ ആയുധങ്ങളും സാമാനങ്ങളും ഒന്നിച്ചു കിടക്കുന്നതു ഇപ്പോഴും പലദിക്കിലും കാണാവുന്നാണ്. ഇവയിൽ നിന്നും വേറെ രേഖകളിൽനിന്നും വിശേഷിച്ച് ഇപ്പോഴും ഏതാദ്രശമായ സ്വഭാവത്തോടുകൂടിയ മനുഷ്യരെ ഭൂമിയുടെ ചില ഭാഗങ്ങളി കാണാനുള്ളതിനിന്നും ആണ് ഇവ൪ ഇങ്ങനെ തീ൪ച്ചപ്പെടുത്തിയിരിക്കുന്നത്. ഈ നിലയിൽ ഈ കൂട്ട൪ ഭൂമിയുടെ ഏതെങ്കിലും ഒരുഭാഗം ഞങ്ങളുടെ സ്വന്തമാക്കി വിചാരിച്ചു വന്നിരുന്നുവോ ​എന്ന സംശയമാണ്. ഇവരിൽ ഒരാൾ വല്ലദിക്കിലും ചെന്നിരുന്നാൽ അയാൾ അവിടെ നിന്നും പോകുന്നതുവരെ വേറെ ആരും അവിടെ നിന്നു അയാളെ ആട്ടക്കളഞ്ഞില്ലെന്നു വന്നേക്കാം. അയാളിലും ബലവാനായ മറ്റൊരാൾ ഒരു സമയം അയാളെ സ്ഥാനഭ്രഷ്ടനാക്കി എന്നും വന്നേക്കാം . "കയ്യൂക്കള്ളവ൯ കായ്യക്കാര൯ " എന്നുതന്നെയായിരുന്നു അക്കാലത്തെ മരയ്യാദ. ഈ നിലയിൽ ആ൪ക്കെങ്കിലും ഭൂസ്വത്തുണ്ടെന്നു വിചാരിച്ചപ്പോൾ പാടുണ്ടോ?ഇല്ല.

      മനുഷ്യവ൪ഗ്ഗം ആദ്യം ഇങ്ങനെ ഇരുന്നിരുന്നതിനിന്നു ക്രമേണ പരിഷ്കാരത്തെ പ്രാപിച്ചുവന്നു. മേൽ വിവരിച്ചവരിൽ നിന്നും അല്പം ഭേദപ്പെട്ടവരും പരിഷ്കാരം കുറഞ്ഞൊന്നു ലഭിച്ചവരും ആയ രണ്ടാമത്തെ തരക്കാരുടെ സമ്പ്രദായത്തെ ഇനിപ്പറയാം. ഇവ൪ ഓരോരോസംഘക്കാരായിചേ൪ന്നു പശു,ആടു മുതലായ ഇണക്കുമ്രഗങ്ങളെ ശേഖരിച്ച ഓരോദിക്കിൽ താമസിച്ചും സഞ്ചരിച്ചും വന്നവരായിരുന്നു.

ഓരോരോ സംഘത്തിൽ വളരെ ആളുകൾ ഉണ്ടായിരുന്നു, എങ്കിലും അവരെല്ലാം ഒരാളുടെ പുത്രപൌത്രസൌയ്യേന്മാരാണെന്നു വിചാരിച്ചിരുന്നുതു്. വാസ്തവം ഏതുവിധമായിരുന്നാലും അവരുടെ വിചാരം അങ്ങിനെയായിരുന്നു. ഭൂമിയിൽ സ്ഥലം അധികപ്പെട്ടും ആളുകൾ കുറഞ്ഞും ആയിരുന്നതിനാൽ പടുമുളയായി ഉണ്ടാകുന്ന കായ്കനികൾതന്നെ അന്നത്തെ കാലത്തെ ആളുകൾക്കു ഭഷണത്തിന്നു ധാരാളമായിരുന്നതുകൊണ്ടു് വേറെ വിധം ഉണ്ടാക്കേണ്ടുന്ന അധ്വാനം അവ൪ ചെയ്ത്രുന്നില്ല. ആ പ്രവ൪ത്തി ശീലമുണ്ടായിരുന്നുവോ എന്നുതന്നെ വളരെ സംശയമാണ്. ഒരാൾ തനിച്ചു നടക്കുന്നതിനേക്കാൾ യാതൊരു പീനൽകോടും ഇല്ലാത്ത അന്നത്തേക്കാലത്തു കുട്ടംകുട്ടമായി നടക്കുകതന്നെ ആണു നല്ലത് എന്നു വിചാരിച്ചായരിക്കണം ഇവ‌‌‌ർ കൂട്ടംകൂട്ടമായി സഞ്ചരിച്ചുവന്നിരുന്നതു് എന്നാണ് ഊഹിക്കേണ്ടതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/189&oldid=159697" എന്ന താളിൽനിന്ന് ശേഖരിച്ചത്