ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൮ ഗദ്യമാലിക ഒന്നാംഭാഗം

ഒരു ദിക്കിൽതന്നെ വളരെക്കാലം താമസിക്കുന്നതായാൽ ഭക്ഷ​ത്തിന്നു പ്രയത്നംകൂടാതെ കിട്ടുവാൻ ഞെരുക്കമായിരുന്നതുകൊണ്ടായിരിക്കാം ഇവർ സഞ്ചാരവൃത്തിയെ അനുഷ്ടിച്ചിരുന്നതു്. ഇവർ കുറച്ചുകാലം ഒരു ദിക്കിൽ താമസിച്ചാൽ അവിടംവിട്ടു തങ്ങൾക്കും കാലികൾക്കും സൌകർയ്യമായും അനായാസമായും ഭക്ഷണം കഴിപ്പാൻ തരമുള്ള പ്രദേശങ്ങളിലേക്കുകെട്ടുകെട്ടും. അവിടെ കുറെക്കാലം താമസിക്കും. പിന്നെ വേറെ ഒരു സ്ഥലത്തേക്കുമാറും. ഇങ്ങിനെയായിരുന്നു കഴിച്ചുവന്നിരുന്നതു്. കാട്ടുമൃഗങ്ങളും കായ്കനികളും തന്നെയായിരുന്നു ഇവരുടെ മുഖ്യഭക്ഷണം. എങ്കിലും അവ എപ്പോഴെങ്കിലും കിട്ടാതെ ബുദ്ധിമുട്ടിയാൽ അപ്പോഴത്തെ നിവൃത്തിക്കുവേണ്ടിയും തങ്ങളുടെ സാമാനങ്ങൾ ചുമക്കുവാനും ആയിരുന്നു അവർ ഇണക്കുമൃഗങ്ങളെ വളർത്തിവന്നിരുന്നതു്. ഇവർ ചെറിയ പാളകിലും കൂടാരങ്ങളിലും ആയിരുന്നു താമസിച്ചിരുന്നതു് ഈ തരത്തിലുള്ളവരെ ഇപ്പോൾ ധാരാളം കാ​ണ്മാനുണ്ടു്. എന്നാൽ ഭൂമിയെ സംബന്ധിച്ചിടത്തോളം ഇവരുടെ സ്ഥിതിയും മുൻവിവരിച്ചതുപോലെ തന്നെയായിരുന്നു എന്നാണ് ഊഹിക്കേണ്ടതു്. ഓരോരോ കൂട്ടർ ഓരോ ദിക്കിൽ സ്ഥിരമായി താമസിക്കാതെ മാറിമാറി താമസിച്ചുവന്നിരുന്നതിനാലും, ഒരുത്തർ വിട്ട സ്ഥലം മറ്റൊരു കൂട്ടർ യാതൊരു ബുദ്ധിമുട്ടും കുറവും കൂടാതെ സ്വാധീനമാക്കി ഉപയോഗിച്ചുവന്നിരുന്നതിനാലും ഇവർക്ക് ഭൂസ്വത്തുണ്ടായരുന്നു എന്നു വിചാരിപ്പാൻ പാടില്ല.

ഈ ദിക്കിൽ ഓരോരോ ഗോപുരങ്ങളിലും സത്രങ്ങളിലും വന്നു താമസിക്കുന്ന വൈരാഗി സംഘങ്ങൾക്കും ആവക ഗോപുരങ്ങൾക്കും അവകാശമുണ്ടെങ്കിൽ മാത്രമേമേൽ വിവരിച്ച കൂട്ടർക്കും ഭൂസ്വത്തുണ്ടായിരുന്നു എന്നു വിചാരിപ്പാൻ പാടേള്ളു. എന്നാൽ ഇവർക്കു മറ്റുള്ളവരെക്കാൾ ഒരു വിശേഷം ഉണ്ട്. എന്തെന്നാൽ അന്നന്നു അദ്ധ്വാനിച്ചു അന്നന്നു കഴിഞ്ഞാൽ പാരാ എന്നും, ഒരു ദിവസവും ഒരു സാധനവും കിട്ടീട്ടില്ലങ്കിൽ കൂടി കുടുങ്ങാതെ കഴിവാൻ ഒരു കരുതൽ ആവശ്യമാണന്നും ഒരാൾ തന്റെ സ്വന്തം കാർയ്യം മാത്രം നോക്കിയാൽ പോരാ എന്നും, ഭാർയ്യ, പുത്രൻ, പൌത്രൻ മുതലായവരെക്കൂടി താൻ രക്ഷിക്കേണ്ടതാണന്നും, സംഘമാണ് ബലം എന്നുമുള്ള അഭിപ്രായങ്ങൾ അവർക്കുമുണ്ടായിരുന്നു എന്നും നാം കാണുന്നു. ഇവർക്കു ഭൂസ്വത്തു ഉണ്ടായിരുന്നില്ല എങ്കിലും ജംഗമസ്വത്തു ഉണ്ടായിരുന്നു എന്നു ദൃഷ്ടാന്തമാണല്ലോ. വേറെ പല കാർയ്യങ്ങളിലും കൂടി ഇവർ മുൻ വിവരിച്ച തരക്കാരെക്കാൾ എത്രയോ ഭേദമായിരുന്നു. ഇതു പരിഷ്കാരവർദ്ധനയുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/190&oldid=159698" എന്ന താളിൽനിന്ന് ശേഖരിച്ചത്