ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തീയതി ഒരു പുത്രനെ പ്രസവിച്ചു. അവനു കേശവൻ എന്നു പേരുമിട്ടു. കുട്ടിയ്ക്കു അഞ്ചു വയസ്സായപ്പോൾ അവന്റെ ബുദ്ധിയേയും സാമർഥ്യത്തേയും ഖണ്ടു സന്തോഷിച്ചു സമീപത്തിലുണ്ടായിരുന്ന ഒരു എഴുത്തു പള്ളിയിലെ ആശാൻ അവനെ ധർമ്മമായി വിദ്യ അഭ്യസിപ്പിച്ചു തുടങ്ങി. ആ ആശാനു പഠിപ്പിക്കാനുള്ളതെല്ലാം അല്പകാലം കൊണ്ടു പഠിക്കയും ബാല്യത്തിൽതന്നെ കണക്കു കൂട്ടുന്നതിൽ അസാമാന്യ നൈപുണ്യത്തെ പ്രകടിപ്പിക്കയും ചെയ്തു. അങ്ങിനെ ൧൨- വയസ്സായപ്പോൾ ആ കുട്ടി തന്റെ കുടുംബത്തിലെ ദാരിദ്യാതിരേകം കൊണ്ടു ഉപജീവനത്തിന് വല്ല മാർഗമുണ്ടാകുമോ എന്ന അന്വേഷിപ്പാൻ വേണ്ടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. പൂവാറ് എന്ന ദിക്കിൽ എത്തിയപ്പോൾ അവിടെ വച്ച് ഒരു വലിയ കച്ചവടക്കാരനെ കാണുകയും അയാൾ കുട്ടിയോടു വർത്തമാനങ്ങളും ചില കണക്കുകളും ചോദിച്ചതിന് അവൻ മറുപടി പറഞ്ഞതു കേട്ട് സന്തോഷിച്ചു രണ്ടുറുപ്പിക ശമ്പളത്തിൻമേൽ തന്റെ ഒരു കണക്കെഴുത്തുകാരനായി അവനെ നിശ്ചയിക്കുകയും ചെയ്തു. കേശവൻ തന്റെ സത്യം കൊണ്ടും പ്രാപ്തി കൊണ്ടും അല്പകാലത്താൽ അയാളുടെ വിശ്വാസത്തിനും ഇഷ്ടത്തിനും പാത്രമായിത്തീരുകയും തന്റെ സാമർഥ്യം കൊണ്ടും നിഷ്കർഷ കൊണ്ടും കച്ചവടത്തിന് വളരെ അഭിവൃദ്ധി വരുത്തുകയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പോൾ ഒരു രാത്രയിൽ ആ കച്ചവടക്കാരൻ മഹാരാജാവിനെ മുഖം കാണിയ്ക്കുവാൻ പോയപ്പോൾ കേശവനും കൊട്ടാരത്തിലേക്കു കൂടെ പോയിരുന്നു. മഹാരാജാവിനു കച്ചവടസംബന്ധമായി പല കാര്യങ്ങളും അയാളോടു സംസാരിപ്പാനുണ്ടായിരുന്നതിനാൽ മുഖം കാണിച്ചു പുറത്തു വന്നപ്പോഴേക്കു നേരം കുറേ അധികമായി. പള്ളിയറയുടെ പുറത്തു കിടന്ന് ഉറങ്ങിയിരുന്ന കേശവനെ വിളിക്കാതെ അയാൾ വീട്ടിലേക്കു പോയി. പിറ്റേന്നാൾ രാവിലെ രാജാവു പള്ളിക്കുറുപ്പുണർന്നു വാതിൽ തുറന്നു നോക്കിയപ്പോൾ നഗ്നനായി കിടന്നുറങ്ങുന്ന കേശവനെയാണ് കണികണ്ടത്. അദ്ദേഹം കോപിച്ചു ഈ അശുഭ ലക്ഷണമായ കണിക്കു കാരണഭൂതനായ യുവാവിനെ പാറാവിൽ വെയ്ക്കുവാൻ കല്പിച്ചു. എന്നാൽ ദൈവഗത്യാ അന്നത്തെ ദിവസഫലം അദ്ദേഹം വിചാരിച്ചതിനു നേരേ വിപരീതമായിട്ടാണു കാണപ്പെട്ടത്. കേശവനെ പാറാവിൽ വെച്ച വിനാഴിക കഴിഞ്ഞപ്പോൾ അനവധി വാണിജ്യത്തോടു കൂടിയ ഒരു കച്ചവടക്കപ്പൽ തുറമുഖത്ത് എത്തിയിരിക്കുന്നു എന്ന് സന്തോഷകരമായ വർത്തമാനം കേട്ടു. അദ്ദേഹം അതു കേട്ട് സന്തോഷിച്ച് കേശവനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/24&oldid=159718" എന്ന താളിൽനിന്ന് ശേഖരിച്ചത്