ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക ഒന്നാംഭാഗം

ഫം അവരുമായിട്ടു കരാറു ചെയ്തു. ആ രാജ്യത്തു നിന്നും കൊടുത്തിരുന്നത് കുരുമുളക്, ഏലം, ഇലവർങ്ങും മുതലായതും പകരം അവർ തയ്യാർ ചെയുതു കൊടുത്തിരുന്നത് ഇരുമ്പും ചെമ്പും പഞ്ചസാരയും പ്രത്യേകിച്ചു തോക്കു വെടിമരുന്ന് മുതലായ യുദ്ധസാമഗ്രികളും ആയിരുന്നു. അന്നു മൈസൂരിലെ മഹാരാജാവായിരുന്ന ഫൈഡർആലി വളരെ ശക്തനും അക്രമിയും ആയിരുന്നതിനാൽ തിരുവിതാംകൂർ രാജ്യരക്ഷയ്ക്കു നല്ലതായ ഒരു സൈന്യം ആവശ്യമായിരുന്നതുകൊണ്ട് ഈ ഏർപ്പാടു വളരെ ഗുണപ്രദമായിരുന്നു എന്നു നിസ്സംശയമായി പറയാവുന്നതാണ്. ഈ ഏർപ്പാടു കൊണ്ടു നല്ലപോലെ സന്നദ്ധന്മാരായ യോദ്ധാക്കളെ തയ്യാറാക്കുന്നതിനുള്ള മാർഗമുണ്ടായി.

             അക്കാലത്തെ തിരുവിതാംകൂറിലെ സേനാപതി ഡിലനോയി എന്ന ഒരു യൂറോപ്യനായിരുന്നു. കേശവപിള്ള ചെറുപ്പത്തിൽ തന്നെ അയാളുടെ ഇഷ്ടനായിത്തീർന്നതിനാൽ അയാളുടെ സമാഗമം കൊണ്ട് അദ്ദേഹം നൂതനസമ്പ്രദായപ്രകാരമുള്ള യുദ്ധത്തിനു വേണ്ട നൈപുണ്യം സമ്പാദിച്ചു. അയാളുടെ കീഴിലുണ്ടായിരുന്ന ലന്തക്കാരുടേയും പറങ്കികളുടേയും അടുക്കൽ നിന്നു പാർസിഭാഷയും ഹിന്ദുസ്ഥാനിയും അദ്ദേഹം പഠിച്ചു. ഈ ഭാഷകളുടേയും  യുദ്ധത്തിന്റേയും പരിജ്ഞാനം പിന്നീടു അദ്ദേഹത്തിനു വളരെ ഉപയോഗമായി വന്നു.

അക്കാലത്തു മൈസൂർ പട്ടാളത്തിൽ നായകനായി. ക്രമേണ ഉന്നതിയെ പ്രാപിച്ച്, ഒടുവിൽ തന്റെ മഹാരാജാവിനെ രാജ്യഭ്രഷ്ടനായി ആ സ്ഥാനത്തിൽ കയറിയിരുന്നവരും ടിപ്പുവിന്റെ പിതാവുമായ ഹൈഡർ ആലി ഉത്തരകേരളത്തെ ആക്രമിച്ചു കീഴടക്കുകയും കൊച്ചീമഹാരാജാവിനെ കീഴടക്കി കപ്പം വാങ്ങുകയും ചെയ്തതിന്റെ ശേഷം തിരുവിതാംകൂർ രാജ്യത്തെ ആക്രമിപ്പാനായി പുറപ്പെട്ടു. എന്നാൽ അതിർത്തിയിങ്കൽ കച്ചവടസ്ഥലങ്ങളുണ്ടാക്കി വ്യാപാരം ചെയ്തു കൊണ്ടിരുന്ന ലന്തക്കാരുടെ തടസ്സം കൊണ്ടു രാജ്യത്തിന്റെ പുറത്തു നിന്നും കൊച്ചീരാജാവിനെപ്പോലെ കപ്പം കൊടുത്തു കീഴടങ്ങാൻ തിരുവിതാംകൂർ രാജാവിനോടു ആവശ്യപ്പെട്ടു. താൻ കർണാടക നവാബിന്റെ കീഴിലും കമ്പനിക്കാരുടെ സഖിയുമായിരുന്നതിനാൽ ഹൈഡറുടെ അധീനതയിലാകുുവാൻ പാടില്ലെന്നു അയാളുടെ ദൂതനോടു മഹാരാജാവു മറുപടി പറഞ്ഞയച്ചു. അയാളുടെ അക്രമത്തെക്കുറിച്ചു നവാബിനേയും കമ്പനിക്കാരേയും അറിയിക്കുകുയും അതിർത്തിയിലുള്ള കോട്ടകളെ ബലപ്പെടുത്തുന്നതിന് കല്പന കൊടുക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/26&oldid=204678" എന്ന താളിൽനിന്ന് ശേഖരിച്ചത്