ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം--തച്ചുശാസ്ത്രം ൮൩


 തിനു് ആർക്കും തോനുന്നതല്ല.   മോഷണംചെയ്താൽ ഇഷ്ടവസ്തു ഉടനെ കിട്ടുമെല്ലോ. തനിക്കു ദോഷം സംഭവിച്ചെയ്ക്കാവുന്ന കാര്യത്തിൽ സത്യം പറയുന്നതിനു  മടിയും ആദിയിൽവരുന്നതാണു്. തന്നെ നിന്ദിക്കുന്നവനോടു പരുഷം പറയാതിരിക്കുന്നതെങ്ങിനെ? എല്ലാവർക്കും തങ്ങളുടെ സുഖം പ്രധാനമായിരിക്കുമ്പോൾ അതിനെ ഉപേക്ഷിച്ചു അന്യനു വേണ്ടി കഷ്ടപ്പെടുവാൻ മനസ്സുവരുന്നതല്ല. ശക്തിയില്ലായ്കകൊണ്ടോ മറ്റോ ശത്രുവിനെ ഹിംസിക്കാതെ കഴിക്കാമെങ്കിലും അവനു ഉപകാരം ചെയ്തുകൊടുക്കുന്ന കാര്യം വളരെ സങ്കടം തന്നെ.  പൂർവക്ഷണത്തിങ്കൽ സകല പ്രാണികൾക്കും സ്വഭാവികമായി ഉണ്ടാകുന്ന അഭിപ്രായം ഈ  വിധമായിട്ടേ വരാൻ പാടുള്ളു.
       നിയമവിരുദ്ധങ്ങളായ കൃത്യങ്ങൾ നിമിത്തം ഉത്തരക്ഷണം മുതൽ വരാൻപോകുന്ന  ദോഷങ്ങളെക്കൂടി ആലോചിപ്പാൻ തക്കതായ  ബുദ്ധിയോടുംകൂടിയ മനുഷ്യൻ ഗുണദോഷ താരതമ്യത്തെയും അവസാനത്തിലുള്ള അനുഭവത്തെയും വിചാരിച്ചറിയുന്നതുകൊണ്ടാണു് അവർ ഈ നിയമങ്ങളെ പൂർണ്ണസന്തോഷത്തോടുകൂടി അംഗീകരിക്കുന്നതു്.
 
     ഇപ്പോൾ ഈ നിയമങ്ങൾ ഒക്കെയും വാസ്തവത്തിൽ സുഖകാരണങ്ങളാണെന്നു  സിദ്ധിക്കുന്നു.  എന്നാൽ ഇനി വിചാരിക്കാനുള്ളതു് ഈ നിയമങ്ങളെല്ലാം രോഗികൾക്കു നിശ്ചയിക്കപ്പെടുന്ന 'തിക്തകം' കഷായംപോലെയോ 'ശസ്ത്രക്രിയ'പോലെയോ ഉള്ളതു തന്നെയാണോ എന്നാണു്.
   വൈദ്യശാസ്ത്രത്തിൽ മധുരൌഷധങ്ങളെക്കൊണ്ടു പാൽകഷായം ഉണ്ടാക്കി പഞ്ചസാര ചേർത്തുപയോഗിക്കുന്നതിനും,  'കൂശ്മാണ്ഡകം','ച്യാവനപ്രാശം' മുതലായ രസായനങ്ങളെ സേവിക്കുന്നതിനും, 'സുഖശീലതസുഗന്ധദ്രവ്യോപയോഗംമുത്തുമാലകളെ ധരിക്ക'മാളിക തുടങ്ങിയുള്ള ഉന്നതഗൃഹങ്ങളിൽ മന്ദവായുക്കളേയും ചന്ദ്രരശ്മികളേയും അനുഭവിച്ചു കർണ്ണാനന്ദകരമായ സംഗീതം കേട്ടുകൊണ്ടിരിക്കുക,തങ്ങൾ ഇഷ്ടന്മാരായ ബന്ധുക്കളോടും ഭാര്യാപുത്രാദികളോടും ഒരുമിച്ചു ഗൃഹങ്ങളിൽ പാർക്കുക,ഉദ്യാനങ്ങൾ,പൊയ്കകൾ,നദീതീരങ്ങൾ മുതലായവയിൽ സുഖത്തോടെ താമസിക്കുക ഇവയേയും ചികിത്സകളായി പറയുന്നുണ്ടല്ലൊ.  അതുപോലെ എല്ലാ ശാസ്ത്രങ്ങളിലും സ്വതഃസുഖസാധനങ്ങളായ നിയമങ്ങളും ചിലവ കാണാതിരിക്കയില്ലെന്നു വിശ്വസിച്ചുംകൊണ്ടും തച്ചുശാസ്ത്രത്തെ നോക്കാം.

മനസിരുത്തി നോക്കുന്നതായാൽ, തന്റെ ഇഷ്ടത്തിന്നു തക്കവണ്ണം,ഭംഗിക്കും ഉറപ്പിനും വിരോധം കൂടാതെയും സർവസമ്മതമായുള്ള വിധത്തിൽ പുര പണിചെയ്യിക്കുന്നതിനു വിരോധമില്ലെന്നു മാത്രമല്ല അപ്രകാരമേ പണി ചെയ്യിക്കാവു എന്നുപദേശിക്കയാണു തച്ചുശാസ്ത്രമെന്നു സ്പഷ്ടമായി അറിയാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/100&oldid=159719" എന്ന താളിൽനിന്ന് ശേഖരിച്ചത്