ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൪ ഗദ്യമാലിക--മൂന്നാം ഭാഗം

    ആദ്യംതന്നെ പുരപണിക്കുള്ള ഭൂമിയുടെ സ്വഭാവത്തെക്കുറിച്ചു്,
    ഗോമർത്ത്യൈഃ ഫലപുഷ്പദുഗ്ദ്ധതരുഭിശ്ചാഢ്യാക്രമാക്കപ്ലവം
   സ്നിഗ്ദ്ധാധിരരവാപ്രദക്ഷിണജലോപേതാശുബീജോൽഗമം
   സംപ്രോക്താബഹുപാംസുരക്ഷയജാതുല്യാചശീതോഷ്ണയോഃ
   ശ്രേഷ്ടാഭ്രരധമാസമുക്തവിപരീതാമിശ്രിതാമധ്യമാ.
     പശുക്കൾ,ജനങ്ങൾ,പൂമരങ്ങൾ,കാമരങ്ങൾ,തുടങ്ങി ഉപയോഗമുള്ള വൃക്ഷങ്ങൾ ചെടികൾ അതായതു തെങ്ങു,കവുങ്ങു,പിലാവു,കരിമ്പു,കർപ്പൂരവൃക്ഷം,അകിലു,ചന്ദനം,

ദർഭ,കുശ,മുല്ല,താമര,ചെങ്ങനീർ,മുതലായവ,വലത്തുപാടൊഴുകുന്ന വെള്ളം ഇവയുള്ളതും ശീതോഷ്ണകാലങ്ങളിൽ ഒന്നുപോലിരിക്കുന്നതും മണ്ണിനു സ്നേഹമയമുള്ളതും നിരപ്പോ (സമഭൂമി) കിഴക്കുഭാഗം താഴ്ചയോ ഉള്ളതും വിത്തുകൾ കുഴിച്ചിട്ടാൽ വേഗത്തിൽ മുളയ്ക്കുന്നതും പൊടിമണ്ണു അധികമുള്ളതും (ഒരു കുഴി കുഴിച്ചു് എടുത്ത മണ്ണുകൊണ്ടുതന്നെ ആ കുഴി നികത്തിയാൽ കുറെ മണ്ണു ശേഷിക്കുന്നതും) ആയിരിക്കണം പുരയ്ക്കുള്ള സ്ഥലം.

 ഇതിനു വിപരീതമായിരിക്കുന്നതു വർജ്ജ്യമാകുന്നു. അത്രയുമല്ല,
      വൃത്താർദ്ധേന്ദുനിരാത്രിപഞ്ചരസകോണാശൂലശൂർപ്പാകൃതി
      ർമ്മത്സ്യാനേകപ കൂർമ്മപൃഷ്ഠകപിലാവക്ത്രോപമാമേദിനീ
      ഭസ്മാംഗാരതുഷാസ്ഥികേശചിതിവന്മീകാദിഭിസ്സംയൂതാ
     വർജ്ജ്യാ മധ്യനതാസഗർഭകുഹരാവിസ്രാവിദിക് സ്ഥാപിച.
     അർക്കൈർവേണുവിഭീതകൈഃസ്നുഹിയുതൈഃ  ശ്ലേഷ് മാതകൈപീലുഭിഃ
     സങ്കീർണ്ണാബഹുശർക്കരാ വകഠിനിഗർഭാന്വിതാസോഷരാ
     ഗൃദ് ധ്രശ്യേനവാനരാഹവായസശിവശാഖമൃഗെസ്സന്തതം
 ജൂഷ്ടാ..........................................

വൃത്തമായും ചന്ദ്രകലപോലെ വളഞ്ഞും മൂന്നു്, അഞ്ചു്,ആറു് കോണുകളുള്ളതായും ശൂലത്തിന്റെയോ മുറത്തിന്റെയോ ആകൃതിയുള്ളതായും മത്സ്യം,ആന,ആമ ഇവയുടെ പുറംപോലെയോ പശുവിന്റെ മുഖംപോലെയോ ഉണർന്നിരിക്കുന്നതായും ഭസ്മം കരിക്കട്ട,അസ്ഥി,തലമുടി,പുറ്റു്,ഗുഹ,പൊത്തുകൾ,ചരൽ,പാറ, ഉറവുമണ്ണു് ഇവയുള്ളതായും നടുവിൽ താഴ്ച,ദുഃർഗന്ധം,ദിക്കുതിരിവു് ഇവയുള്ളതായും കഴുകൻ, പരുന്തു്,പന്നി,കാക്ക,നരി,വാനരം തുടങ്ങിയുള്ള ദുഷ്ടമൃഗപക്ഷികൾ പാർക്കുന്നതായും ഉള്ള ഭൂമിയേയും പുരയ്ക്കു ഉപയോഗിക്കരുതു്. അവിടെ എരിക്കു്,മുളക്കൂട്ടം, താന്നി, കള്ളി,നറുവരി,കാഞ്ഞിരം,ചേരു മുതലായ വൃക്ഷങ്ങൾ ഉണ്ടായിരിക്കയുമരുതു്.

   ഇപ്രകാരം ഭൂമിയെ നിശ്ചയിച്ചാൽ,

മർത്ത്യോവിപ്രാദിവർണ്ണേഷ്വിഹഭവനവിധാനോത്സുകോയസ്സപൂർവം

വിപ്രംതാദ്ദേശസംബന്ധിന'മഖിലഗുണൈ'രന്വിതംസംപൂണീത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/101&oldid=159720" എന്ന താളിൽനിന്ന് ശേഖരിച്ചത്