ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശേഷംകൊണ്ടു കാൽപ്പൊക്കവും കാലുകൊണ്ടു ഉദരവിസ്താരവും ഉതരവിസ്താരംകൊണ്ടു കഴുക്കോലുകളുടേയും വാമട മുതലായവയുടേയും വിസ്താരവും വിസ്താരത്തെക്കൊണ്ടു കനവും നിശ്ചയിക്കണം. ഭാഗിക്കും ഉറപ്പിനും തക്കവണ്ണം പണിയുടെ കണക്കും ആകൃതിയും മുഴുവൻ മനസ്സുകൊണ്ടു നിശ്ചയിച്ചാൽ സമർത്ഥന്മാരായ ശിൽപികളെക്കൊണ്ടു പണി ചെയ്യിച്ചുകൊള്ളണം.

ശില്പി എങ്ങനെയുള്ളവനായിരിക്കണമെന്നതിനെക്കുറിച്ച്, സർവ്വശാസ്ത്രനിപുണേജിതേന്ദിയ- സ്സർവദാപ്യവഹിതോപ്രമാദവാൻ കർമ്മഠോഹ്യവികലൊ വിമത്സരോ ധാർമ്മികസ്ഥപതിരസ്തുസത്യവാക്.

        എല്ലാ ശാസ്ത്രങ്ങളിലും നൈപുണ്യവും വിനയവും പ്രവൃത്തികളിൽ സാമർത്ഥ്യവും സദാചാരവും സത്യവാക്കും ഉള്ളവനും മനസ്സിരുത്തായ്ക, അംഗവൈകല്യം, മത്സരം മുതലായ ദോഷങ്ങളില്ലാത്തവനുമായിരിക്കണം  എന്ന് പറഞ്ഞിരിക്കുന്നു. 
          പുരപണി ചെയ്തുകഴിഞ്ഞാൽ പിന്നെ വച്ചുപിടിപ്പിക്കേണ്ടുന്ന വൃക്ഷാദികളെക്കുറിച്ചു് :---

ശസ്താമന്ദിരപൃഷ്ഠപാർശ്വദിശിതുശ്രീവൃക്ഷവില്വാഭയാ വ്യാധിഘ്നാമലകാമരദ്രു മപലാശാശോകമാലേയകാ: പുന്നാഗാസനചമ്പകാശ്വഖദിരാസ്തദ്വൽകദള്യദായോ യുഥീമാധവമല്ലികാദിലതികാസർവത്രവാശോഭനാ:. അന്തസ്സാരാസ്തുവൃക്ഷാ:പനസതരുമുഖാ:സർവസാരാസ്തുചിഞ്ചാ ശാകാദ്യാസ്താലകേരക്രമുകയവഫലാദ്യാബഹിസ്സാരവൃക്ഷാ: നിസ്സാരാശ്ശിഗ്രുസപ്തം ദശുകതരവ: കിംശുകാദ്യാശ്ച,കാര്യാ- സ്തേഷ്വാദ്യാമദ്ധ്യഭാഗേ, ബഹിരപിചതതസ്സർസ്സാരാസ്തതോന്യേ.

          പുരയുടെ രണ്ടു വശങ്ങളിലും പുറകിലും ക്രവളം, കടുക്കാമരം, കൊന്ന, തേവതാരം, ചന്ദനം, നെല്ലി, അശോകം, പിലാശു, പുന്ന, വേങ്ങ, ചമ്പകം മുതലായ മരങ്ങളേയും വാഴ മുതലായവയേയും മുല്ല, പിച്ചകം തുടങ്ങിയുള്ള പൂച്ചെടികളേയും നട്ടുണ്ടാക്കണം. പൂച്ചെടികൾ എല്ലാദിക്കിലുമാകാമെന്നുണ്ട്. മരങ്ങളെ വെച്ചുണ്ടാക്കുന്നതിൽ തരഭേദത്തെ നോക്കേണ്ടതുണ്ട്. പിലാവു, വേങ്ങ തുടങ്ങി ഉള്ളിൽ കാതലുള്ള വൃക്ഷങ്ങളെ പുരയും വേലിയും കൂടിയതിന്റെ നടുവിലും പുളി,തേക്കു മുതലായി മുഴുവൻ കാതലുള്ള വൃക്ഷങ്ങളെ അവയ്ക്കു പുറമെയും മുരിങ്ങ, പാല, കിളിമരം തുടങ്ങിയുള്ള നിസ്സാര വൃക്ഷങ്ങളെ എല്ലാറ്റിനും പുറമെയും വച്ചു പിടിപ്പിക്കണം.

ഇപ്രകാരം പറഞ്ഞിരിക്കുന്നു. ഇത്രയും വിവരിച്ചുകൊണ്ടുതന്നെ ആവശ്യത്തിനു തക്കവണ്ണം ഭംഗികളേയും ഉറപ്പുകളേയും നോക്കി ഇഷ്ടംപോലെ പുര പണിയിക്കുന്നതിനു തച്ചുശാസ്ത്രം വാസ്തവത്തിൽ സഹായിക്കുകയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/103&oldid=159722" എന്ന താളിൽനിന്ന് ശേഖരിച്ചത്