ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ് ചെയ്യുന്നതെന്നും അതിനു പറ്റീട്ടുള്ള അപവാദം ശാസ്ത്രസിദ്ധാന്തം അറിയാതെ പ്രവർത്തിക്കുന്നവർ മുഖാന്തരം സിദ്ധിച്ചതാണെന്നും തെളിയുന്നതിനാൽ ഗൃഹവിസ്താരാദി നിയമങ്ങളിൽ ചെയ്തിട്ടുള്ള സൌകര്യങ്ങളെക്കൂടി വിസ്തരിക്കുന്നതിനിപ്പോൾ വിചാരാക്കുന്നില്ല. അതിനാൽ പുര പണിയിക്കുന്നതിനായി ആരംഭിക്കുന്ന എല്ലാവരും തങ്ങളുടെ ഇഷ്ടംപോലെയുള്ള പ്ലാൻ നിശ്ചയിച്ചതിനുശേഷമേ അതിനു ചേർന്ന കണക്കുണ്ടാക്കുന്നതിനു ആരംഭിക്കാവൂ. എന്നാൽ ഒക്കെയും ഭംഗിയായിരിക്കുമെന്നു പറഞ്ഞുംകൊണ്ട് ഈ പ്രസംഗത്തെ നിറുത്തുന്നു. ഭാഷാപോഷിണി പന്തളം കൃഷ്ണവാര്യർ

                      -----------(0)-----------


                                                             ടാജ്മഹാൾ      
                               -----

ഭൂലോകത്തിലെ അത്യത്ഭുതങ്ങളായ സപ്തവിസ്മയങ്ങളിൽ ഒന്നെന്നു മാത്രമല്ല അവയിൽ എല്ലാറ്റിനെക്കാളും സർവപ്രകാരേണയും പ്രാധാന്യം വഹിക്കുന്നതും ശക്തന്മാരായ മുഗൾചക്രവർത്തിയുടെ ആസ്ഥാനങ്ങളിൽ ഒന്നായ ആഗ്രാപട്ടണത്തിന്റെ ദക്ഷിണഭാഗത്തു സ്ഥാപിതമായിരിക്കുന്നതുമായ ടാജ്മഹാൾ എന്ന ഉന്നതസൌധത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ പാമരന്മാരിൽ പോലും വളരെ ചുരുക്കമായിരിക്കുമെന്നു വിശ്വസിക്കുന്നു. കേവലം അബലകൾ എന്നു ഗണിക്കപ്പെട്ടുപോരുന്ന സ്ത്രീകളുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ദേഹത്തെ സ്മരിക്കുന്നതിനുവേണ്ടി പണിചെയ്യിക്കപ്പെട്ടിട്ടുള്ള ഈ കെട്ടിടത്തിന്റെ രാമണീയകത്വം അർവാചീനന്മാരും സർവസമ്മതന്മാരും പ്രസിദ്ധന്മാരായ വിദേശിയ ശില്പിവര്യന്മാരെപ്പോലും അത്ഭുതപരവശന്മാരാക്കിത്തീർക്കാതിരിക്കുന്നില്ല. ആഡംബരങ്ങളിൽ ആസക്തചിത്തന്മാരായ മുഗൾചക്രവർത്തികളിൽ ഒട്ടും അപ്രധാനമല്ലാത്ത കുറ്റം രാജകുമാരൻ എന്നു വിളിച്ചുവന്ന ഷാജിഹാനു ക്രിസ്താബ്ദം 1607-ൽ 15 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് ആസ്ഫ്ഖാൻ എന്നയാളുടെ പുത്രിയും അർജബന്റു ബാനുബീശം എന്നും പിന്നീട് മംടാസുമഹാൾ എന്നും അഭിധാനത്തോടുകൂടിയവളുമായ സ്ത്രീക്ക് ജഹാംഗീർ ചക്രവർത്തി വിവാഹം നിശ്ചയിച്ചത്. വിവാഹാലോചനാനന്തരം 5 കൊല്ലം കഴിഞ്ഞശേഷം 1612-ൽ ഇവരുടെ കല്യാണം അസാമാന്യമായ ആഘോഷവിശേഷത്തോടുകൂടെ നടത്തപ്പെട്ടു. പരിണയകാലത്തു വരനു 20 വയസ്സും 3 മാസവും പ്രായമായിരുന്നു. വധുവിനു വരനെക്കാൾ 14 മാസത്തെ പ്രായക്കുറവുണ്ടായിരുന്നു. ഷാജിഹാൻ നമ്മുടെ കഥാനായികയെ വിവാഹം ചെയ്യുന്നതിനു രണ്ടുവർഷം മുമ്പ് വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷമായിട്ടും വേറെ രണ്ടു സ്ത്രീകളെക്കൂടെ വിവാഹം ചെയ്തിരുന്നു. എങ്കിലും അവരെ കേവലം രാജപദവിക്കു മാത്രമായിട്ടു പത്നികളായി സ്വീകരിച്ചതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/104&oldid=159723" എന്ന താളിൽനിന്ന് ശേഖരിച്ചത്