ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംപ്രകരണം-ആത്മദമനം മംടാസുമഹാൾ മരിച്ച 12-ാം കൊല്ലത്തിലെ അടിയന്ത്ര ദിവസം ഷാജിഹാൻ ചക്രവർത്തിയുടെ ടാജ്മഹാളിനെ സന്ദർശിക്കുകയും ഒരുലക്ഷം രൂപയോളം ആദായം വരുന്ന 30 നഗരങ്ങളെ പ്രസ്തുത കെട്ടിടത്തിന്റെ ഉപയോഗത്തിനായി വിട്ടുകൊടുക്കുകയും ചെയ്തതിനു പുറമെ ഈ സൌധം വൃത്തിയായി സൂക്ഷിക്കുന്നതിലേക്കും അതിൽ താമസിക്കുന്ന അനേകം ഭക്തന്മാരുടെ നിത്യചിലവിലേക്കും മറ്റുമായി ഒരുലക്ഷം രൂപ വാടക വരുന്ന അനേക കെട്ടിടങ്ങളേയും വിട്ടുകൊടുത്തു .അസംഖ്യം പണം വ്യയംചെയ്തു തീർത്തിട്ടുള്ളതുമായ ഈ സൌധാഭരണത്തെ കണ്ടാൽ ഏതൊരു വിദേശിയാണ് അപഹൃത ചിത്തവൃത്തിയായി തീരാത്തത്.

           -----(0)-----     വി.പി
           
            ആത്മദമനം 
            ---------- 

മനുഷ്യവർഗത്തിൽ ലൌകികന്മാരായിട്ടുള്ളവർക്കു പരോപദ്രവം ചെയ്യാതെകണ്ടും പരന്മാരിൽ നിന്ന് ഉപദ്രവം അനുഭവിക്കാതെ കണ്ടും ഏകദേശമെങ്കിലും പരസമ്മതനായും ലോകത്തിൽ കഴിഞ്ഞുകൂടണമെങ്കിൽ മൂന്നു പ്രധാന ഗുണങ്ങൾ ഉണ്ടായിരിക്കണ്ടതുണ്ട്.ആയവ പ്രധാന്യക്രമേണ ആത്മദമനം ആത്മാവബോധം ,ആത്മബഹുമതി എന്നിവയാകുന്നു.ഇവിടെ ആത്മബഹുമതി എന്നിതിന്നു ദുരഭിമാനമെന്നോ അനാവശ്യമായ 'താൻപ്രമാണിത്തമെന്നോ'അർത്ഥം തെറ്റിദ്ധരിച്ചുപോകരുത്. യാതൊരവസ്താന്തങ്ങളിലും തന്റെ വിചാരം,വാക്കു,പ്രവർത്തി ഇതുകളെ നീചമാർഗ്ഗത്തിൽക്കൂടി സഞ്ചരിക്കുവാൻ അനുവദിക്കാതിരിക്കുന്നതിനു വേണ്ട ശക്തിതന്നെയുണ്ടെന്ന വിശ്വസം മൂലം അവനവനെ കുറിച്ചുണ്ടാകേണ്ട ബഹുമാനമെന്നാണ് മേല്പറഞ്ഞ പദത്തിന്റ താല്പര്യം. ഈ ആത്മബഹുമതി തന്നെയാണ് ഉല്കൃഷ്ടപദവിയിലേക്കു മാർഗ്ഗദർശിയായ സ്വാതന്ത്രത്തിന്റെ മൂലവും. ആത്മബോധമെന്തന്നാൽ സ്വസ്വഭാത്തെക്കുറിച്ചുള്ള സൂക്ഷമതത്വജ്ഞാനം തന്നെ. അതായത് അവനവനുള്ള ഗുണദോഷങ്ങളെ അവനവന്നു തന്നെ വഴിപോലെ അറിയാറാവുക. ആത്മദമനമെന്നതു കാമക്രോധലോഭ മോഹാദികളിൽ നിന്നു അനായാസേന മനസ്സിനെ പിൻവലിക്കാനുള്ള ശക്തി .ഈ ഗുണത്രയത്തിൽ സർവോത്കർഷേണ വർത്തിക്കുന്ന ആത്മദമനമെന്ന ഗുണത്തെയാണ് പ്രാകൃതമായിട്ട് സ്വീകരിച്ചിട്ടുള്ളത്.

മദോന്മത്തനായിരിക്കുന്ന ഗജത്തിന്നു അംകുശമെന്നപോലെയും, തൂക്കവും വണക്കവുമില്ലാത്ത കുതിരയ്ക്കു കടിഞ്ഞാണെന്നപോലെയും ,കോളിലകപ്പെട്ടുഴലുന്ന തോണിക്കു ഒരിക്കലും തെറ്റാത്ത അമരം പോലെയും, രാഗദ്വേഷാദിചിത്തവൃത്തികൾക്കു പരാധീനന്മാരായ മനുഷ്യർക്കു ആത്മദമനം കേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/108&oldid=204563" എന്ന താളിൽനിന്ന് ശേഖരിച്ചത്